Tuesday, February 10, 2026
HomeLifestyleHEALTHവരുന്നോ കുക്കർ ദം ചായ കുടിക്കാൻ ????
spot_img

വരുന്നോ കുക്കർ ദം ചായ കുടിക്കാൻ ????

നമ്മുടെ കൂട്ടത്തിൽ ചായപ്രേമികളായ ആളുകൾ നിരവധിയുണ്ടാകും. രാവിലെ എഴുന്നേറ്റയുടൻ ചായ വേണമെന്ന് നി‌ർബന്ധം പിടിക്കുന്നവരുമുണ്ടാകും. ചായ ഉണ്ടാക്കുന്ന രീതികളും വ്യത്യസ്തമാണ്. പല രീതികളിൽ ചായ ഉണ്ടാക്കാനാകും. ഒരു വെറൈറ്റി ചായ പരീക്ഷിച്ചുനോക്കിയാലോ? വെറും ചായയല്ല, നല്ല ദം ചായ. പ്രഷർ കുക്കറിലാണ് ഈ ചായ ഉണ്ടാക്കുന്നത് കേട്ടോ!

ഈ കുക്ക‌ർ ചായ റെസിപ്പി സമൂഹ മാധ്യമങ്ങളിലടക്കം വൈറലാണ്. വളരെ എളുപ്പമാണ് ഈ കുക്കർ ദം ചായ ഉണ്ടാക്കാനും. ദമ്മിട്ട നല്ല അസ്സൽ ചായ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു ഗ്ലാസ് പാൽ കുക്കറിലേക്ക് ഒഴിക്കുക. ഇതിലേക്ക് ഏലയ്ക്ക, ഗ്രാമ്പൂ, ചെറിയ കഷ്ണം കറുവപ്പട്ട, ഇഞ്ചി, കുരുമുളക് എന്നിവയും ചേർക്കുക. ഒപ്പം തന്നെ ആവശ്യത്തിന് ചായപ്പൊടിയും ഇട്ട ശേഷം കുക്കർ അടച്ചു വയ്ക്കുക.

രണ്ടു വിസിൽ അടിച്ചാൽ വരുന്നതുവരെ കാത്തിരിക്കുക. വിസിൽ അടിച്ച ഉടൻ കുക്കറിലെ പ്രഷർ കളഞ്ഞ് ചായ അരിച്ചെടുക്കുക. അവസാനമായി ഇതിലേക്ക് ആവശ്യത്തിന് അനുസരിച്ച് പഞ്ചസാര കൂടി ചേർത്താൽ നല്ല ‘സ്പെഷ്യൽ കുക്കർ ദം ചായ’ റെഡിയായി.

#newsupdate

#teatime

#entertainmentnews

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments