തൃശൂർ: ഗർഭാശയഗള കാൻസറിനെ പ്രതിരോധി ക്കുന്ന എച്ച്.പി.വി വാക്‌സിനേഷൻ കാമ്പയിൻ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉ ദ്ഘാടനം ചെയ്തു. വാക്‌സിൻ ലഭിച്ച വിദ്യാർഥി നികൾക്ക് മേയർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തൃശൂർ ജനറൽ ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ കോർപറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീന ചന്ദ്രൻ അധ്യക്ഷ തവഹിച്ചു. ജില്ല മെഡിക്കൽ ഓഫീസർ ഡോ. ശ്രീ ദേവി വിഷയാവതരണം നടത്തി. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. സജീവ് കുമാർ വിശിഷ്ടാതിഥിയായി.
ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ഷീജ എൻ. എ. വാക്സിനേഷനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.മൂന്നുമാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ കാലയളവിൽ 14 വയസ് പൂർത്തിയായതും എന്നാൽ 15 വയസ് പൂർത്തിയാകാത്തതുമായ ജില്ലയിലെ പെൺകുട്ടികൾക്ക് ഗർഭാശയഗള കാൻസറിനെ തിരെയുള്ള എച്ച്.പി.വി ഒറ്റ ഡോസ് വാക്സിൻ ന ൽകും. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിനേഷൻ നടത്തുന്നതാണ്.
കോർപറേഷൻ ഡിവിഷൻ കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റിൻ ചാക്കോള, ജില്ല ആർ.സി.എച്ച്. ഓഫീസർ ഡോ. ഷീജ എൻ.എ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനക്കൽ, ഐ. എം.എ- ഐ.എ.പി. എന്നിവയുടെ വൈസ് പ്രസിഡൻറ് ഡോ. പവൻ മധുസൂദനൻ, മോഡൽ ഗേൾ സ് സ്കൂൾ ഹെഡ്‌മിസ്ട്രസ് ഡോ. ബിന്ദു, ജനറ ൽ ആശുപ്രതിലേ സെക്രട്ടറി ടോണി എ.ജെ, ചീ ഫ് നഴ്സിങ് ഓഫീസർ ഉമാദേവി, നഴ്സിങ് സൂപ്ര ണ്ട് ജ്യോതി എം, ഡെപ്യൂട്ടി ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആൽജോ സി. ചെറി യാൻ, എം.സി.എച്ച്. ഓഫീസർ ഇൻ ചാർജ് റൂബി പി.എ എന്നിവർ സംസാരിച്ചു. ആരോഗ്യപ്രവർ ത്തകർ, അംഗൻവാടി ജീവനക്കാർ, പൊതുജന ങ്ങൾ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


