കൊടകര:വിൽപ്പനയ്ക്കായി ബൈക്കിൽ കൊണ്ടുപോകുകയായിരുന്ന ഒന്പതുലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി വയോധികൻ പിടിയിലായി. പന്തല്ലൂർ വടക്കൂടൻ വീട്ടിൽ ദിവാകരൻ (74) ആണ് ശനിയാഴ്ച വൈകിട്ട് തൃശൂർ റൂറൽ പൊലീസിന്റെ പിടിയിലായത്. സഞ്ചിയിൽ സൂക്ഷിച്ച ‘ഹണി ബീ’ ബ്രാൻഡിന്റെ 500 മില്ലി ലിറ്ററിന്റെ 18 കുപ്പികളാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


