എല്ലാവർഷവും ഓഗസ്റ്റ് 19 നാണ് ലോക ഫോട്ടോഗ്രഫി ദിനമായി ആഘോഷിക്കുന്നത് ലോകത്തിൻ്റെ വിവിധഭാഗങ്ങളിലുള്ള ഫോട്ടോഗ്രാഫർമാർ ഈ ദിനം അവരുടെ കഴിവിൻ്റെയും വൈദഗ്‌ധ്യത്തിൻ്റെയും ദിനമായി ആഘോഷിക്കും. ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം. ഇന്ന് എല്ലാവര്യം ഫോട്ടോഗ്രാഫർമാരാണ് മൊബൈൽഫോൺ ആഗോള അടിസ്ഥാനത്തിൽ അവിഭാജ്യ ഘടകമായതോടെ ക്യാമറകൾ എല്ലാവരുടെയും വിരൽത്തുമ്പിലേക്കെത്തി
- (മാലിന്യകുളം : പൊതുജനങ്ങൾ നിറഞ്ഞ ഏറെ തിരക്കേറിയ വടകര പ്രൈവറ്റ് ബസ്സ്റ്റാൻഡിനടുത്ത് നിന്നും ദൃശ്യം പകർത്തിയത് അനൂപ് ചാലിശ്ശേരി / തൃശൂർ ന്യൂസ്.കോം)
ഇത്രയും ജനകീയമാകുന്നതിന് മുൻപ് ഫോട്ടോഗ്രാഫി കടന്നുവന്ന ചില ചരിത്ര മുഹൂർത്തങ്ങളുണ്ട്. ലൂയി ടെഗ്വെരെ എന്ന ഫ്രഞ്ചുകാരനെയാണ് ഫോട്ടോഗ്രാഫിയുടെ പിതാവായി കാണുന്നത്. എന്നാൽ അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടിൽ ഈ വിദ്യയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ടത്രേ ലോകത്തിലെ ആദ്യത്തെ പിൻഹോൾ ക്യാമറയായ ക്യാമറ ഒബ്‌സ്‌ക്യൂറയുടെ പിറവിയ്ക്ക് പിന്നിലും അരിസ്റ്റോട്ടിലിലിൻ്റെ തത്വമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ഇരുട്ടുമുറിയിലേക്ക് ചെറിയൊരു ദ്വാരത്തിലൂടെ കടത്തിവിടുന്ന പ്രകാശകിരണങ്ങൾ മുറിയുടെ പ്രതലത്തിൽ തലകീഴായി ചിത്രങ്ങൾ ഉണ്ടാക്കുന്നു എന്ന തത്വമാണ് അരിസ്റ്റോട്ടിൽ ലോകത്തോട് വിളിച്ചുപറഞ്ഞത്
1800-കളിലാണ് ഫോട്ടോഗ്രഫിയുടെ വളർച്ച ലോകം കണ്ടത്.
ലോകചരിത്രത്തിലാദ്യമായി ഫോട്ടോഗ്രഫി എന്ന വാക്ക് ഉപയോഗിച്ചത് 1830 കളിലാണ്. എന്തുകൊണ്ടാണ് ഓഗസ്റ്റ് 19 ലോകഫോട്ടോഗ്രാഫി ദിനമായി മാറിയത് എന്ന സംശയം പലർക്കും ഉണ്ടായേക്കാം. ഫോട്ടോഗ്രഫിയുടെ ആദിമരൂപമായ ഡൈഗ്രോടൈപ്പ് എന്ന ഉപകരണം ഫ്രഞ്ച് സർക്കാർ ലോകത്തിന് മുന്നിൽ സമർപ്പിച്ചത് 1839 ഓഗസ്റ്റ് 19 നാണ്. അതുകൊണ്ടാണ് ലോകഫോട്ടോഗ്രഫി ദിനം ഓഗസ്റ്റ് 19 ന് ആഘോഷിക്കുന്നത്. ഫോട്ടോഗ്രഫി മേഖലയ്ക്ക് വലിയൊരു കുതിപ്പാണ് അന്ന് ഫ്രാൻസ് സമ്മാനിച്ചത്. ഫ്രഞ്ച് കലാകാരനായ ലൂയി ഡൈഗ്രോയാണ് ഡൈഗ്രോടൈപ്പ് എന്ന ആശയം ആദ്യമായി കൊണ്ടുവന്നത്. ഫോട്ടോഗ്രഫിയുടെ സ്ഥാപകരിലൊരാളായാണ് ലൂയിയെ ലോകം കണക്കാക്കുന്നത്.
ലോകത്തിലാദ്യമായി ക്യാമറയിലൂടെ ഒരു ചിത്രമെടുത്തത് ഫ്രഞ്ചുകാരനായ ജോസഫ് നീസിഫോർ നെയ്‌പ്‌സ് ആണ്. 1826-ൽ ഫ്രാൻസിലെ ബർഗണ്ടിയിൽ വെച്ച് തന്റെ വീടിന്റെ മുകൾഭാഗത്തുനിന്നുമാണ് അദ്ദേഹം ലോകത്തിലെ ആദ്യ ചിത്രം ക്യാമറയിൽ പകർത്തിയത്. ഹീലിയോഗ്രഫി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇദ്ദേഹം ലോകത്തിനുമുന്നിൽ അദ്‌യനം കാണിച്ചത്.
ലോകത്തിലെ ആദ്യ കളർപിത്രം പിറന്നത് 1861 ലാണ് അന്ന് ഗണിതശാസ്ത്രജ്ഞനായ ക്ലാർക്ക് മാക്‌സ്‌വെല്ലാണ് ആദ്യമായി കളർചിത്രം പകർത്തിയത്. ആദ്യ ഡിജിറ്റൽ ഫോട്ടോയുടെ ജനനം 20-ാം നൂറ്റാണ്ടിലാണ് 1957-ലാണ് ആദ്യമായി ലോകത്ത് ഡിജിറ്റൽ ഫോട്ടോ പിറവിയെടുക്കുന്നത്. പക്ഷേ അതും കഴിഞ്ഞ് 20 വർഷങ്ങൾക്ക് ശേഷമാണ് ഡിജിറ്റൽ ക്യാമറ ലോകത്തിന് മുന്നിൽ അവതരിക്കുന്നത്. സ്റ്റീഫൻ സാസെണ്ടാണ് ഡിജിറ്റൽ ക്യാമറ കണ്ടുപിടിച്ചത്
പിന്നീട് നിരവധി ക്യാമറകൾ മനുഷ്യന് കൂട്ടായി കണ്ടുപിടിക്കപ്പെട്ടു. ക്യാമറെപ്പോലെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഒരു കണ്ടുപിടിത്തം ലോകത്ത് വളരെ കുറവാണ്. എത്രയോ പ്രകാശവർഷങ്ങൾ അകലെയുള്ള ഗ്രഹങ്ങളുടെ ചിത്രങ്ങൾ എടുക്കുന്ന തലത്തിലേക്ക് ഫോട്ടോഗ്രാഫി മേഖല വളർന്നു. മൊബൈൽ ഫോണുള്ള ആർക്കും ഫോട്ടോയെടുക്കാൻ കഴിയുന്ന തരത്തിലേക്ക് ഫോട്ടോഗ്രഫി ലോകമെങ്ങും പ്രചരിച്ചു. ഇനിയും ആ വളർച്ച തുടർന്നുകൊണ്ടേയിരിക്കും.