ഓരോ വരിയിലും ഓരോ അനുഭവങ്ങളുമായി ഹേമകമ്മിറ്റി റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടിയെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. പലരും മരണ ഭീതി മൂലം പരാതിപ്പെടുന്നില്ല.
സിനിമാ സെറ്റുകളില്‍, പ്രത്യേകിച്ചും, വിദൂര സ്ഥലങ്ങളിലെ ഔട്ട്‌ഡോര്‍ ലൊക്കേഷനുകളില്‍ ശുചിമുറി സൗകര്യങ്ങളോ വസ്ത്രം മാറാനുള്ള സൗകര്യമോയില്ല. വിദൂര സ്ഥലങ്ങളിലും സ്ത്രീകള്‍ കുറ്റിക്കാടുകള്‍ക്കുള്ളില്‍ മൂത്രമൊഴിക്കാനുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയാണ്. ചില സമയങ്ങളില്‍ രണ്ട് പേര്‍ ചേര്‍ന്ന് ഒരു തുണികൊണ്ട് മറച്ചാണ് സൗകര്യങ്ങളുണ്ടാക്കുന്നത്.
പല നടിമാരും നൽകിയ മൊഴി അനുസരിച്ച് ഐപിസി, പോഷ് നിയമങ്ങൾ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങൾ ഉണ്ടായി. എന്നാൽ സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയിൽ പലരും നിശബ്ദത പാലിക്കുന്നു. നടൻമാരോട് ഇതേക്കുറിച്ച് കമ്മിറ്റി ചോദിച്ചപ്പോൾ ഇങ്ങനെ കേസിനു പോയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്താണെന്ന് അറിയാമെന്നായിരുന്നു മറുപടി. കേസിനു പോകുകയാണെങ്കില്‍, പ്രശസ്തരായതിനാൽ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് നടിമാർ ഭയക്കുന്നു. കോടതിയേയോ പൊലീസിനെയോ സമീപിച്ചാൽ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാർ ഭയക്കുന്നു.