സത്യന്..ശമ്പളം..12000
മധുവിന്..ശമ്പളം..2000
ചെമ്മീന്‍ സിനിമ 54 വര്‍ഷം പിന്നിടുമ്പോള്‍..
ചെമ്മീന്‍ സിനിമ മലയാളികളുടെ മാത്രമല്ല.
ലോക സിനിമാ പ്രേമികളുടെ തന്നെ മനം കവര്‍ന്ന ചിത്രമാണ്.1957ല്‍ തകഴി എഴുതിയ നോവല്‍ സാഹിതൃ അക്കാഡമി അവാര്‍ഡ് നേടിയിരുന്നു.
50 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ നോവല്‍. സിനിമയാക്കാന്‍ രാമു കാരൃാട്ട് 1962 ലാണ് തീരുമാനിക്കുന്നത്.1965 ആഗസ്റ്റ് 19 ന് റിലീസ് ചെയ്ത ചിത്രം.
59 വര്‍ഷം പിന്നിടുമ്പോഴും. മലയാള ചലചിത്ര ലോകത്ത് സുപ്രധാന സ്ഥാനം നില നിര്‍ത്തുന്നു.കാന്‍സ്,ഷിക്കാഗോ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം. ഷിക്കാഗോയില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് നേടി.
കേരള ഫിനാന്‍ഷൃല്‍ കോര്‍പ്പറേഷന്‍റെ സഹായത്തോടെ സിനിമ നിര്‍മിക്കാനാണ് രാമുകാരൃാട്ട് ആദൃം തീരുമാനിച്ചതെങ്കിലും വിജയിച്ചില്ല.ഇതോടെയാണ് യുവ ബിസ്സിനസ്സുകാരന്‍ ബാബുസേഠ് നിര്‍മാണം ഏറ്റെടുത്തത്
നാട്ടിക ബീച്ചിലായിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംങ്.
ചിത്രത്തില്‍ അഭിനയിക്കാന്‍. അന്നത്തെ സൂപ്പര്‍ താരം സത്യന് 12000 രൂപയും. മധുവിന് 2000 രൂപയുമായിരുന്നു പ്രതിഫലം.8 ലക്ഷം രൂപയായിരുന്നു ചിത്രത്തിന് ആകെ ചിലവ്. 40 ലക്ഷം രൂപ ലാഭവും നേടി.ഈ ലാഭ വിഹിതം ഉപയോഗിച്ചാണ് നിര്‍മാതാവ്. ബാബുസേഠ്. എറണാകുളത്ത് കവിത തിയേറ്റര്‍ നിര്‍മിച്ചത്.ചെമ്മീന്‍ സിനിമ 54 വര്‍ഷം പിന്നിടുമ്പോഴും മലയാള സിനിമ ചരിത്രത്തില്‍ തിളങ്ങുന്ന ഏടുകളായി നിലനില്‍ക്കുന്നു