Monday, December 2, 2024
HomeEntertainmentമകന് വേണ്ടി താലി ചാർത്തി അമ്മ:നടൻ നെപ്പോളിയന്റെ മകൻ വിവാഹം
spot_img

മകന് വേണ്ടി താലി ചാർത്തി അമ്മ:നടൻ നെപ്പോളിയന്റെ മകൻ വിവാഹം

മലയാള ചിത്രം ദേവാസുരം അടക്കമുള്ള നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് നെപ്പോളിയൻ. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ മൂത്ത മകൻ ധനൂഷിൻ്റെ വിവാഹം നടന്നത്. മസ്കു‌ലർ ഡിസ്ട്രോഫി ബാധിച്ച ധനൂഷ് അമ്മയുടെ സഹായത്തോടെയാണ് അക്ഷയയുടെ കഴുത്തിൽ താലികെട്ടിയത്. ജപ്പാനിൽ വച്ചായിരുന്നു വിവാഹം നടന്നത്. തിരുനെൽവേലി ജില്ലയിലെ മൂലക്കരപ്പട്ടി എന്ന ഗ്രാമത്തിലെ അക്ഷയയെയാണ് വധു.

കാർത്തി, ശരത്‌കുമാർ, രാധിക ശരത്കുമാർ,മീന, ഖുശ്ബു, സുഹാസിനി അടക്കമുള്ളനിരവധി താരങ്ങൾ ധനൂഷിൻ്റെ വിവാഹത്തിൽ പങ്കെടുക്കാനായി ജപ്പാനിലെത്തിയിരുന്നു.നടൻ ശിവകാർത്തികേയൻ ദമ്പതികളെ വീഡിയോകോളിലൂടെ ആശംസയറിയിച്ചു.ജപ്പാനിലാണ്ചടങ്ങ് നടന്നതെങ്കിലും ഹൽദി, മെഹന്ദി, സംഗീത് അടക്കമുള്ള ആഘോഷങ്ങളൊക്കെസംഘടിപ്പിച്ചിരുന്നു.

സംഗീത് നൈറ്റിൽ സിനിമാ താരങ്ങളും ചുവടുവച്ചു.കുടുംബത്തിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാണ് നെപ്പോളിയൻ. കഴിഞ്ഞ ജൂലായിലായിരുന്നു ധനൂഷിന്റെയും അക്ഷയയുടെയും വിവാഹ നിശ്ചയം നടന്നത്. നെപ്പോളിയനും ഭാര്യയും തിരുനെൽവേലിയിലെത്തി ചടങ്ങിൽ പങ്കെടുത്തു.മകന് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയായതിനാൽ വിഡിയോ കോളിലൂടെ എത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments