വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിലെ കള്ളക്കടൽ പ്രതിഭാസം മൂലം തീരശോഷണവും നാശനഷ്ടങ്ങളും ഉ ണ്ടായ ഭാഗങ്ങളിൽ കലക്‌ടർ അർജുൻ പാണ്ഡ്യൻ സന്ദർശനം നടത്തി വിവിധ വാർഡുകളിൽ പഞ്ചായ ത്തി പ്രസിഡന്റ് ശാന്തി ഭാസി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, വാർഡ് അംഗങ്ങൾ എന്നിവരോടൊപ്പമായിരുന്നു സന്ദർശനം മടങ്ങിയ ശേഷം കടൽഭിത്തി നിർമാണം, കൂടിവെള്ളക്ഷാമം, വൈദ്യുതി വിതരണ തടസ്സം എ നീ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ കലക്‌ടറുടെ ചേംബറിൽ യോഗം ചേരുകയും ചെയ്തു.
വാടാനപ്പള്ളി ഒന്നാം വാർഡിലെ തീരശോഷണത്തിനുള്ള താൽക്കാലിക പരിഹാരമായി ഭരണാനുമതി ലഭി ച്ച 35 ലക്ഷം രൂപയുടെ റബിൾ മൗണ്ട് വാൾ നിർമാണ പ്രവൃത്തികൾ അടുത്ത ആഴ്‌ച തുടങ്ങാനായി ബന്ധ പ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്‌ടർ നിർദേശം നൽകി. 18-ാം വാർഡിലെ തീരദേശ സംരക്ഷണത്തിനായി 40 ല ക്ഷം രൂപയുടെ താൽക്കാലിക കടൽഭിത്തി നിർമിക്കുന്നതിനുള്ള പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്ന് അഡീഷണ ൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർനടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗ സ്ഥർക്ക് കലക്‌ടർ നിർദേശം നൽകി