Sunday, September 8, 2024
HomeAnnouncementsജില്ലയിൽ ധാരാളം ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
spot_img

ജില്ലയിൽ ധാരാളം ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ഓഫീസ് അസിസ്റ്റന്റ് നിയമനം

സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ഫിഷര്‍ വുമണ്‍ (സാഫ്) തൃശൂര്‍ ജില്ലാ ഓഫീസില്‍ ഓഫീസ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങില്‍ ഉള്ള പരിജ്ഞാനം. താല്‍പര്യമുള്ളവര്‍ ജൂലൈ 15 നകം നോഡല്‍ ഓഫീസര്‍, സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍, റീജിയണല്‍ ഷ്രിംപ് ഹാച്ചറി, അഴീക്കോട്, കൊടുങ്ങല്ലൂര്‍, തൃശൂര്‍- 680666 വിലാസത്തില്‍ അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 6238341708, 9745470331.

ഇംഗ്ലീഷ് അധ്യാപക ഒഴിവ്

പുല്ലൂട്ട് കെ.കെ.ടി.എം ഗവ. കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 17ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. അപേക്ഷകര്‍ ബയോഡാറ്റ deptofenglish@govtkktmcollege.ac.in ഇ-മെയിലില്‍ ലഭ്യമാക്കണം. ഫോണ്‍: 0480 2802213.

താല്‍ക്കാലിക അധ്യാപക ഒഴിവ്

തൃശൂര്‍ പൂത്തോളില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യത- ന്യൂ ഡല്‍ഹി എന്‍.സി.എച്ച്.എം.സി.ടി, സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എജ്യൂക്കേഷന്‍ എന്നിവയില്‍ ഏതെങ്കിലും അംദീകരിച്ച സ്ഥാപനത്തില്‍ നിന്നും 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത മൂന്നുവര്‍ഷ ഹോട്ടല്‍ മാനേജ്മെന്റ് ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ഹോട്ടല്‍ മാനേജ്മെന്റ് ബിരുദം. ത്രീ സ്റ്റാറില്‍ കുറയാത്ത ഹോട്ടലില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്ട്യൂട്ട്, ഐ.എച്ച്.എം.സി.ടി, സര്‍ക്കാര്‍ കോളജ് ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ അധ്യാപന പരിചയം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജൂലൈ 10നകം fcithrissur1@gmail.com എന്ന ഇ-മെയിലില്‍ ലഭ്യമാക്കണം. ഫോണ്‍: 0487 2384253, 9447610223.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments