മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ ശബ്ദം എം ജി ശ്രീകുമാർ. മലയാളമുള്ളിടത്തോളം കാലം മറക്കാത്ത നിരവധി പാട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട്.
ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി പലവട്ടം എത്തിയിട്ടുണ്ട്. ഇപ്പോളിതാ സുരേഷ് ഗോപിയെക്കുറിച്ച് വാചാലനായിരിക്കുകയാണ് ഗായകൻ. കേന്ദ്രമന്ത്രി സ്ഥാനത്തിന് സുരേഷ് ഗോപി അർഹനാണെന്ന് ഗായകൻ എം ജി ശ്രീകുമാർ.
ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവാണ് സുരേഷ് ഗോപിയെന്നും സാധാരണക്കാർക്ക് പ്രയോജനം ലഭിക്കുമെന്നും ഗായകൻ പറഞ്ഞു.