Wednesday, October 23, 2024
HomeThrissur Newsഎണ്ണപ്പന തിന്നാൻ അങ്കണവാടിപരിസരത്ത് ആനക്കൂട്ടം
spot_img

എണ്ണപ്പന തിന്നാൻ അങ്കണവാടിപരിസരത്ത് ആനക്കൂട്ടം

ഏഴാറ്റുമുഖം : കാലടി പ്ലാൻ്റേഷൻഅതിരപ്പിള്ളി ഡിവിഷനിൽ പതിനേഴാം ബ്ലോക്കിൽ ഫാക്ട‌റിക്ക് സമീപമുള്ള അങ്കണവാടിപരിസരത്ത് കാട്ടാനക്കൂട്ടമെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് മറിച്ചിട്ട എണ്ണപ്പന തിന്നാൻ ആനക്കൂട്ടം എത്തിയത്. കുട്ടികളുമായി സ്ഥലത്തുനിന്നു മാറിയ അധ്യാപിക വനപാലകരെ വിവരമറിയിച്ചതിനെത്തുടർന്ന് വാച്ചർമാരും വനപാലകരും എത്തി ആനകളെ വനത്തിലേക്ക് കയറ്റിവിട്ടു.

ഞായറാഴ്ച വൈകീട്ട് ഇറങ്ങിയ കാട്ടാനക്കൂട്ടം അങ്കണവാടിയുടെ അടുക്കളയുടെ ഭാഗത്തെ ആസ്ബെസ്റ്റോസ് ഷീറ്റിൻ്റെ മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ടിരുന്നു. നാട്ടുകാർ ബഹളംവെച്ചതിനെത്തുടർന്നാണ് കാട്ടാനക്കൂട്ടം വനത്തിലേക്ക് കയറിപ്പോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments