Tuesday, October 22, 2024
HomeThrissur Newsകേന്ദ്രമന്ത്രിയായി സുരേഷ് ഗോപി തൃശൂരിൽ
spot_img

കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി തൃശൂരിൽ

മാർ അപ്രേമിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്തു

തൃശൂർ: കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം തൃശൂരിലേക്കു സുരേഷ് ഗോപിയുടെ ആദ്യ വരവ് ആഘോഷമാക്കി പ്രവർത്തകർ. ഇന്റർസിറ്റി എക്സസ്പ്രസിൽ വൈകിട്ട് 6.40ന് എത്തിയ സുരേഷ് ഗോപിയെ താമരമാലയണിയിച്ചും കതിർക്കറ്റ നൽകിയും ബിജെപി നേതാക്കളും പ്രവർത്തകരും ചേർന്നു സ്വീകരിച്ചു. തുടർന്നു കൽദായ സഭയുടെ ബിഷപ്സ‌് ഹൗസിലെത്തിയ അദ്ദേഹം മാർ അപ്രേമിന്റെ ശതാഭിഷേകാഘോഷത്തിൽ പങ്കെടുത്തു കേക്ക് മുറിച്ചു മധുരം പങ്കുവച്ചു.

സന്ദർശക ഡയറിയിൽ ‘സ്നേഹം എന്നും’ എന്നെഴുതി ഒപ്പുവച്ചാണദ്ദേഹം മടങ്ങിയത്. വൈകിട്ടു വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്തു. കണ്ണൂർ, കോഴിക്കോട് സന്ദർശനത്തിനു ശേഷം ഇന്നലെ വൈകിട്ടു സുരേഷ് ഗോപി തൃശൂരിലെത്തുമെന്നറിഞ്ഞതോടെ പ്രവർത്തകർ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ അദ്ദേഹം ട്രെയിനിറങ്ങിയതോടെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ വളഞ്ഞു. അദ്ദേഹത്തിനു നേർക്കു പൂക്കൾ വിതറിയായിരുന്നു സ്വീകരണം.

താമരമാലയും കതിർക്കറ്റയും ഏറ്റുവാങ്ങി പ്രവർത്തകർക്കിടയിലൂടെ സ്‌റ്റേഷനു പുറത്തെത്തിയ അദ്ദേഹം ബിഷപ്സ് ഹൗസിലേക്കാണ് ആദ്യം പോയത്. ആർച്ച് ബിഷപ് മാർ ഔഗിൻ കുര്യാക്കോസ് പൊന്നാട അണിയിച്ചു കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. ട്രസ്‌റ്റി ബോർഡ് ചെയർമാൻ ജേക്കബ് ബേബി, വൈസ് ചെയർമാൻ രാജൻ ജോസ് മണ്ണുത്തി, ഫാ. ജോസ് ജേക്കബ് വേങ്ങാശേരി, ഫാ. കെ.ആർ. ഇനാശു, ഫാ. ജാക്സ് ചാണ്ടി, ഫാ. ജിനു ജോസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചു ജന്മദിനം ആഘോഷിച്ചു. തുടർന്നു പൊലീസ് അകമ്പടിയോടെ
രാമനിലയത്തിലേക്കു പുറപ്പെട്ടു. ഒരുമണിക്കൂറിനു ശേഷം വടക്കുന്നാഥ ക്ഷേത്രത്തിലെത്തി ദർശനം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments