Saturday, July 27, 2024
spot_img
HomeLifestyleമഴയത്ത് വീടിനെ എങ്ങനെ കാക്കാം?
spot_img

മഴയത്ത് വീടിനെ എങ്ങനെ കാക്കാം?

മഴക്കാലത്ത് മനുഷ്യര്‍ക്ക് മാത്രമല്ല അവര്‍ താമസിക്കുന്ന വീടിനും ഭീഷണികള്‍ നിരവധിയാണ്.

മരം കടപുഴകി വീണും കൊമ്പൊടിഞ്ഞു വീടിനുമേല്‍ പതിച്ചുമുണ്ടാകുന്ന നാശങ്ങളെക്കുറിച്ചു ജാഗ്രതയോടെയിരിക്കുക.
തുടങ്ങിയാല്‍ പിന്നെ വലിയ ഇടവേളകളില്ലാതെ മഴ പെയ്യുന്ന ജൂൺ അല്‍പം കരുതലോടെയിരിക്കേണ്ട മാസം തന്നെയാണ് നമ്മുടെ കേരളത്തില്‍. മഴക്കാലത്ത് മനുഷ്യര്‍ക്ക് മാത്രമല്ല അവര്‍ താമസിക്കുന്ന വീടിനും ഭീഷണികള്‍ നിരവധിയാണ്. മരം കടപുഴകി വീണും കൊമ്പൊടിഞ്ഞു വീടിനുമേല്‍ പതിച്ചുമുണ്ടാകുന്ന നാശങ്ങളെക്കുറിച്ചു ജാഗ്രതയോടെയിരിക്കുക. മഴക്കാലം തുടങ്ങുന്നതിനുമുമ്പേ ഒടിഞ്ഞുവീഴാനിടയുള്ള കമ്പുകള്‍ മുറിച്ചു മാറ്റിയും ചാഞ്ഞു നില്‍ക്കുന്ന തെങ്ങുകള്‍ കമ്പിയിട്ടു വലിച്ചുകെട്ടിയും അപകടങ്ങള്‍ ഒഴിവാക്കാം. മുറ്റത്തുപാകിയ ടൈലുകളിലും കല്ലുകളിലും ടെറസിലും പൂപ്പല്‍ മൂലമുണ്ടാകുന്ന വഴുക്കലാണ് വേറൊരു വില്ലന്‍. വലിയ അപകടങ്ങള്‍ക്കും ജീവാപായത്തിനും കാരണമാകുന്ന ഇവ വൃത്തിയാക്കി സൂക്ഷിക്കണം. പൂപ്പല്‍ നീക്കാന്‍ കുമ്മായമോ ബ്ലീച്ചിംഗ് പൗഡറോ ഉപയോഗിക്കാം. കംപ്രസ്സര്‍ ഉപയോഗിച്ചും ഇവ ക്ലീന്‍ചെയ്യാം. വൃത്തിയാക്കി സൂക്ഷിക്കണം.ചുവരുകളിലും തറയിലുമുണ്ടാകുന്ന നനവ് തറയെ മാത്രമല്ല ചുമരിനേയും കട്ടിളകളേയും നശിപ്പിച്ചേക്കാം.

ഈര്‍പ്പം ചിതലിനും പ്രിയങ്കരമായതിനാല്‍ കട്ടിളകള്‍ ഉള്ളില്‍ നിന്ന് ചിതല്‍ തിന്നു തീര്‍ക്കാനും സാദ്ധ്യതയുണ്ട്. തറയുടെ ചുറ്റും വെള്ളമിറങ്ങാതിരിക്കാനും ശ്രദ്ധവേണം. ഫര്‍ണ്ണിച്ചറുകളേയും ഈര്‍പ്പം ബാധിക്കാം. കട്ടില്‍ മേശ, അലമാരകള്‍ എന്നിവയുടെ കാലുകൾക്ക് ബുഷ് പിടിപ്പിച്ച് തറയിൽ തൊടാത്ത വിധത്തിൽ ഇടുന്നത് ചിതല്‍ കയറാതിരിക്കാനും‌ള്ള ഒരു മാർഗം.

വീട്ടിലും പരിസരത്തുമുള്ള വൈദ്യുതി കണക്‍ഷനുകളില്‍ നിന്നുണ്ടാകുന്ന അപകടങ്ങളും ഗുരുതരമാണ്. വെള്ളത്തില്‍ കമ്പി പൊട്ടിവീഴുകയോ മരക്കൊമ്പുകള്‍ മുറിഞ്ഞു വീഴുകയോ ചെയ്താല്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ ഓഫീസില്‍ അറിയിക്കുക. വീട്ടിലെ ഇലക്ട്രിക്കൽ കണക്ഷനുകൾ എല്ലാം ശരിയായസൂക്ഷിക്കണനെയാണോ പ്രവർത്തിക്കുന്നത് എന്ന് നനവും മഴയും ഒഴിഞ്ഞ് നിൽക്കുമ്പോൾ പരിശോധിക്കുക. വീടിനകത്തും പുറത്തുമുള്ള ഇലക്ട്രോണിക് സ്വിച്ചുകളും പരിശോധിക്കണം. ഇലക്ട്രിക് ഷോക്ക് അല്ലെങ്കിൽ ഷോർട്ട് സർക്യൂട്ട് സാധ്യത ഒഴിവാക്കാൻ പുറം ഭാഗത്തുള്ള കണക്ഷനുകളും സ്വിച്ചുകളും കവർ ചെയ്യാവുന്നതാണ്. എന്തെങ്കിലും പ്രശ്നം ശ്രദ്ധയിൽ പെട്ടാൽ സ്വയം ശരിയാക്കാന്‍ ശ്രമിക്കരുത്. ഉടൻ തന്നെ ഇലക്ട്രീഷ്യനെ വിളിക്കുന്നതാണ് നല്ലത്.
വീടിനു പരിസരത്തും ടെറസിലും അഴുക്ക് കെട്ടിനില്‍ക്കാതെ വൃത്തിയായി സൂക്ഷിക്കണം. കെട്ടിനില്‍ക്കുന്ന ജലം കൊതുകുകൾ വളരാന്‍ കാരണമാകും. വെള്ളം നിറച്ച പാത്രങ്ങള്‍ ഇടക്കിടെ ഒഴിവാക്കി ഡ്രൈഡേ ആചരിക്കുക.


മഴക്കാലം ആനന്ദകരവും‌ ആരോഗ്യകരവുമാക്കാന്‍ ഈ കരുതലും ശ്രദ്ധയും അത്യാവശ്യമാണെന്ന് ഇനി പറയേണ്ടതില്ലല്ലോ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments