Sunday, September 8, 2024
HomeLifestyleട്രെൻഡ് ആയി 'ജല ഉപവാസം'
spot_img

ട്രെൻഡ് ആയി ‘ജല ഉപവാസം’

കോസ്റ്റ റീക്ക സ്വദേശിയായ ആഡിസ് മില്ലര്‍ എന്ന യുവാവ് 21 ദിവസം വെള്ളം മാത്രം കുടിച്ച് കുറച്ചത് 13.1 കിലോ ശരീരഭാരം. 78.3 കിലോ ശരീരഭാരമുണ്ടായിരുന്ന യുവാവ് 21 ദിവസത്തെ ‘ജല ഉപവാസം’ കൊണ്ട് 65.2 കിലോ ആയെന്നാണ് അവകാശപ്പെടുന്നത്. ഇൻസ്റ്റ​ഗ്രാമിൽ ആഡിസ് പങ്കുവെച്ച ട്രാൻഫോർമേഷൻ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിലും ട്രെൻഡ് ആവുകയാണ്.

https://www.instagram.com/reel/C6WFQ50oqxN/?utm_source=ig_embed&ig_rid=8b3ae88a-28fa-4605-a635-f4cf947ce1a6

21 ദിവസം ജല ഉപവാസം കൊണ്ട് ശരീരഭാരം കുറഞ്ഞതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് ആറ് ശതമാനം കുറഞ്ഞതായും ആഡിസ് വിഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

എന്താണ് ‘ജല ഉപവാസം’

24 മണിക്കൂര്‍ മുതല്‍ ദിവസങ്ങളോളം ഭക്ഷണവും മറ്റ് ദ്രാവകങ്ങളും ഒഴിവാക്കി വെള്ളം മാത്രം കുടിക്കുന്നതാണ് ജല ഉപവാസം. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കനും ദഹനം മെച്ചപ്പെടുത്താനും മാനസിക വ്യക്തത മെച്ചപ്പെടാനും ശരീരഭാരം കുറയ്ക്കാനും ഇന്‍സുലിന്‍ സംവേദനക്ഷമതയ്ക്കും ഈ രീതി സഹായകരമാണെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കൃത്യമായ മെഡിക്കല്‍ മേല്‍നോട്ടമില്ലെങ്കില്‍ ഇത് ആരോഗ്യത്തിന് വിപരീത ഫലമുണ്ടാക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ജല ഉപവാസത്തിന്റെ ദോഷവശങ്ങള്‍

പോഷകാഹാര കുറവുകൾ: ഭക്ഷണമില്ലാതെ നീണ്ടു നിൽക്കുന്ന കാലയളവ് വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്‌ട്രോലൈറ്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവിലേക്ക് നയിച്ചേക്കാം, ഇത് ക്ഷീണവും തലകറക്കവും അനുഭവപ്പെടാനും പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.

നിർജ്ജലീകരണ സാധ്യത: ശരീരത്തിൽ ജലാംശത്തിന് വെള്ളം പ്രധാനമാണെങ്കിലും. ഇലക്ട്രോലൈറ്റ് ബാലൻസ് ഇല്ലാതെ അമിതമായി വെള്ളം കഴിക്കുന്നത് ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്കും നിർജ്ജലീകരണത്തിനും ഇടയാക്കും.

മെറ്റബോളിസത്തെ ബാധിക്കുന്നു: ഊർജ്ജം സംരക്ഷിക്കുന്നതിന് നീണ്ട ഉപവാസം ഉപാപചയ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നു. എന്നാൽ ഉപവാസം അവസാനിച്ചതിന് പിന്നാലെ ശരീരഭാരം വർധിക്കാനും കാരണമാകും.

പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ പോലുള്ള ആരോ​ഗ്യ അവസ്ഥകളുള്ള വ്യക്തികൾ ഇത്തരം ഉപവാസ രീതികൾ ഒഴിവാക്കുന്നതാണ് നല്ലത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments