നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോർ. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ പോലെതന്നെ പ്രധാനമാണ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ആഹാരങ്ങള്‍ കഴിക്കുക എന്നതും. വേണ്ടത്ര പോഷകങ്ങള്‍ അടങ്ങിയിട്ടില്ലാത്ത ഭക്ഷണരീതി പിന്തുടര്‍ന്നവരില്‍ ഓർമശക്തി കുറവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്തിയതായും പഠനം പറയുന്നു.ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ കൂടുതല്‍ മെച്ചപ്പെടുത്തും.
ഫാറ്റി ഫിഷ് – സാല്‍മണ്‍, മത്തി, അയല, തുടങ്ങിയ എണ്ണയുള്ള മത്സ്യങ്ങളിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് വിദഗ്ദര്‍ പറയുന്നു. ആഴ്ചയില്‍ നാലു തവണയെങ്കിലും ഇത്തരത്തിലുള്ള മത്സ്യങ്ങള്‍ കഴിച്ചാല്‍ ഓര്‍മക്കുറവ് അടക്കമുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും.
ബ്രക്കോളി – വൈറ്റമിൻ കെ, ആന്റിഓക്സിഡന്റ് എന്നിവയാൽ സംപുഷ്ടമാണ് ബ്രക്കോളി. വളരെ പോഷകസമ്പുഷ്ടമായ ബ്രക്കോളി ഓർമശക്തി വർധിപ്പിക്കുന്നതിന് ഏറെ സഹായിക്കുന്ന ഒന്നാണ്.
മുട്ടയിലെ മഞ്ഞക്കരുവില്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമായ ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
വൈറ്റമിന്‍ സി -ഓറഞ്ചു പോലെ വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ആഹാരം കഴിക്കുന്നത് ഗുണകരമാണ്. ബ്ലൂബെറി പഴവും തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിന് സഹായകമാണ്.
ഡാര്‍ക്ക് ചോക്ലേറ്റ് – ഇതില്‍ അടങ്ങിയിട്ടുള്ള ഫ്ലവനോയ്ഡുകള്‍ നിങ്ങളുടെ ജ്ഞാനശക്തി വര്‍ധിപ്പിക്കുന്നു. ഫ്ലവനോയ്ഡുകള്‍ തലച്ചോറില്‍ പുതിയ ന്യൂറോണുകൾ നിര്‍മിക്കുന്നു. ഒപ്പം ഓര്‍മശക്തിയും മെച്ചപ്പെടുത്തും.
നട്ട്സ് – വാൾനട്ട്, ബദാം തുടങ്ങിയ നട്സുകൾ ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീന്റെയും സമൃദ്ധമായ ഉറവിടമാണ്. നട്സുകൾ കഴിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.
ഒലിവ് ഓയിൽ- ഒലീവ് ഓയിലിൽ ആൻറി ഓക്സിഡൻറ്സ് അടങ്ങിയിട്ടുണ്ട്. ഇത് മസ്തിഷ്കത്തെ രോഗത്തിൽ നിന്നും സംരക്ഷിക്കുന്നു. മാനസിക സമ്മർദം കുറച്ച് ഓർമ്മശക്തി നൽകുന്നു. രണ്ട് ടീസ്പൂൺ ഒലിവ് ഓയിൽ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.