Saturday, July 27, 2024
spot_img
HomeBlogവൈറൽ ഹെപ്പറ്റൈറ്റിസ്: ജാഗ്രത പുലർത്തണം
spot_img

വൈറൽ ഹെപ്പറ്റൈറ്റിസ്: ജാഗ്രത പുലർത്തണം

ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി എന്നിവ യാണ് പ്രാരംഭ ലക്ഷണങ്ങൾ.

തൃശൂർ: ജില്ലയിൽ പലയിടത്തും വൈറൽ ഹെപ്പറ്റൈറ്റിസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ടി.പി.ശ്രീദേവി അറിയിച്ചു. കരളിനെ ബാധിക്കുന്ന, ആഹാരവും കുടിവെള്ളവും വഴി പകരുന്ന രോഗമാണിത്. ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി എന്നിവ യാണ് പ്രാരംഭ ലക്ഷണങ്ങൾ.

പിന്നീടു മൂത്രത്തിനും കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതാണ് (മഞ്ഞപ്പിത്തം).

രോഗപ്രതിരോധത്തിനു വ്യക്തി-പരിസര ശുചിത്വവും ആഹാര ശുചിത്വവും പ്രധാനമാണ്. യഥാസമയം വിദഗ്‌ധ ചികിത്സ ആരംഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന പകർച്ച വ്യാധിയാണിത്. കൂടുതൽ പേർക്ക് വയറിളക്കരോഗങ്ങൾ കണ്ടെത്തിയാൽ ഉടൻ ആരോഗ്യ കേന്ദ്ര ങ്ങളിൽ റിപ്പോർട്ട് ചെയ്യണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments