പുതുക്കാട്: കഞ്ചാവ് മിഠായിയും നിരോധിത ലഹരി ഉൽപന്നങ്ങളും പിടികൂടിയ സെന്ററിലെ ബേക്കറി പഞ്ചായത്ത് അധികൃതർ അടപ്പിച്ചു. കടയ്ക്കു മുൻപിൽ ലൈസൻസ് റദ്ദാക്കിയുള്ള നോട്ടിസ് പതിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് കെ. എം.ബാബുരാജ്, സെക്രട്ടറി പി. ഉമ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടി. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന കടയിൽനിന്ന് വിദ്യാർഥികൾക്കും ലഹരി വസ്തുക്കൾ വിറ്റിരുന്നു. ലഹരി ഉൽപന്ങ്ങൾ വിറ്റതിന് ബേക്കറിക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിൽ കട അടച്ചുപൂട്ടണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.