Saturday, July 27, 2024
spot_img
HomeCity Newsപൂരം ഹെൽപ് ലൈൻ
spot_img

പൂരം ഹെൽപ് ലൈൻ

തൃശൂർ മുൻനിര ടെലികോം കമ്പനിയായ വി (വോഡഫോൺ ഐഡിയ) ഇക്കുറി പൂരത്തിനെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി കേരള പോലീസുമായി സഹകരിച്ച് ക്യുആർ കോഡ് ബാൻഡ് പുറത്തിറക്കി.

പുരത്തിരക്കിനിടെ കുട്ടികൾ മാതാപിതാക്കളിൽനിന്നു ദൂരെയായിപ്പോകുന്നതും പോലീസ് അവരെ കണ്ടെത്താൻ കഷ്‌ടപ്പെടുന്നതും പതിവു കാഴ്ചയാണ്. പൂരനഗരിയിലെ ‘വി’യുടെ സ്റ്റാളിൽ എത്തി പേര് റജിസ്റ്റർ ചെയ്താൽ, കുട്ടികൾക്കു കയ്യിലണിയാനുള്ള ക്യുആർ കോഡ് ബാൻഡുകൾ ലഭിക്കും. പൊലീസിന് അത് മൊബൈൽ ആപ് വഴി സ്‌കാൻ ചെയ്‌താൽ രക്ഷിതാക്കളുടെ ഫോണിലേക്കു സന്ദേശമയയ്ക്കാനാകും.

പോലീസുമായി ചേർന്ന് 8086100100 എന്ന പൂരം ഹെൽപ് ലൈൻ നമ്പറും വി പുറത്തിറക്കി യിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ ബാൻഡ് പ്രകാശനം ചെയ്തു. വോഡ ഫോൺ ഐഡിയ കേരള-തമിഴ്നാട് ക്ലസ്റ്റർ ബിസിനസ് മേധാവി ആർ.എസ്. ശാന്താറാം, കേരള സർക്കിൾ ഓപ്പറേഷൻസ് മേധാവി ബിനു ജോസ്, തൃശൂർ സോണൽ മാനേജർ സുബിൻ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments