Saturday, July 27, 2024
spot_img
HomeBlogലോ ബജറ്റ് യാത്രകള്‍ തുടങ്ങാം... ഇന്ന് മുതൽ
spot_img

ലോ ബജറ്റ് യാത്രകള്‍ തുടങ്ങാം… ഇന്ന് മുതൽ

ഉല്ലസിക്കാം ഇന്ന് മുതൽ


ഈ അവധിക്കാലം അടിച്ചുപൊളിക്കാൻ നമ്മടെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഒപ്പം കൂട്ടുകൂടാം.
തൃശൂർ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഈ മാസം നടത്തുന്ന ഉല്ലാസ യാത്രകൾക്കു ഇന്നു തുടക്കമായി . ഇന്നു രാവിലെ 7ന് നെല്ലിയാമ്പതിയിലേക്കായിരുന്നു ആദ്യ യാത്ര.വൈകിട്ട് ഏഴിന് തിരിച്ചെത്തുന്ന ട്രിപ്പിൾ അകെ നാൽപതു യാത്രക്കാർ ആണ് ഉള്ളത് .സീതാര്കുണ്ടും പോത്തുണ്ടി ഡാമും ഉൾപ്പെടുന്ന പാക്കേജിൽ യാത്രാച്ചെലവ് ആയി ചെറിയ തുകയെ ആവുന്നുള്ളൂ .നേരത്തെ പേരും വിവരങ്ങളും നൽകി യാത്ര ബുക്ക് ചെയ്യേണ്ടതുണ്ട് .

കാന്തല്ലൂർ ട്രിപ്പിൽ പോകുന്നവർക്ക് മറയൂർ ശർക്കരയും ചന്ദനക്കാടുകളും കണ്ടു ഈസി ആയി ഫ്രഷ് ആകാം.രാവിലെ അഞ്ചു മണിക്ക് പുറപ്പെടുന്ന ട്രിപ്പ് വെളുപ്പിനെ ഒന്നരക്ക് ആണ് തിരിച്ചെത്തുക .
നാളെ മലക്കപ്പാറ, 10ന് നെല്ലിയാമ്പതി, 13ന് കാന്തല്ലൂർ, 14ന് കൊച്ചി സാഗരറാണി, 21നും 27നും കാന്തല്ലൂർ, 28ന് സാഗരറാണി എന്നിങ്ങനെയാണു യാത്രകൾ. ബുക്കിങ്ങിന്: 96560 18514. വാട്സാപ് മെസേജ് വഴിയും സീറ്റ് ബുക്ക് ചെയ്യാം.

വിവരങ്ങള്‍ക്ക്: 96560 18514 RAJESH.M

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments