Saturday, July 27, 2024
spot_img
HomeBlogഅവധിക്കാലം ആസ്വദിക്കാം കരുതലോടെ…
spot_img

അവധിക്കാലം ആസ്വദിക്കാം കരുതലോടെ…

കുട്ടികൾ ഏറെ ആഗ്രഹിക്കുന്നതാണ് അവരുടെ വേനലവധിക്കാലം. രണ്ടുമാസം അവർ കൂട്ടുകാരുമായി കളിക്കാനും അവരുടെ ഇഷ്ടവിനോദങ്ങൾക്കായി സമയം കണ്ടെത്താനുമുള്ള ശ്രമങ്ങളിൽ രക്ഷിതാക്കളുടെ കണ്ണ് അവരിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

വീടിനു പുറത്ത് കളിസ്ഥലങ്ങളിലേക്കെത്തുന്ന കൂട്ടുകാരിൽ നിന്നും അവർ ജീവിതത്തിലേക്ക് പലതും പകർത്തുന്നുണ്ട്. അവരിൽ നിന്നും പലതും കണ്ടുപഠിക്കുന്നുണ്ട്. പുറത്തേക്ക് പോകുന്ന കുട്ടികൾ ആരോടാണ് കൂട്ടുകൂടുന്നതെന്ന് ചോദിച്ചറിയേണ്ടത് അത്യാവശ്യമാണ്. രക്ഷിതാക്കൾ ഇക്കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും കുട്ടികൾക്ക് എന്തെങ്കിലും ആപത്തു വരുത്തുമ്പോഴാണ് രക്ഷിതാക്കൾ അവരുടെ കൂട്ടുകെട്ടുകളെ കുറിച്ച് അന്വേഷി്ക്കുന്നത്.

കളിസ്ഥലങ്ങളിൽ അവരുമായി കൂട്ടുകൂടുന്ന പുതിയ ചങ്ങാതിമാർ ആരെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. മക്കളുടെ സ്ഥിരം കൂട്ടുകാരുടെ വിശേഷങ്ങളും അവരുടെ വീടുമായുള്ള ബന്ധവും ഉണ്ടായിരിക്കേണ്ടത് നല്ലതാണ്. ലഹരിയുടെ തുടക്കം പല കൂട്ടുകെട്ടിൽനിന്നുമാണ് തുടങ്ങുന്നത്. മാത്രമല്ല മൊബൈലിലൂടെയുള്ള പല ഗെയിമുകളും അനാവശ്യ വീഡിയോകളും പരിചയപെടുന്നതും ഇത്തരത്തിലൂടെയാണ്. കുട്ടികൾ മറ്റുള്ളവരുമായി കൂട്ടുകൂടുമ്പോൾ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളും നമ്മൾ മുൻകൂട്ടികണ്ട് അവരെ സുരക്ഷിതമാക്കേണ്ടതുണ്ട്.

കുട്ടികളെ കൂട്ടുക്കാരുമായി കളിക്കാൻ വിടേണ്ടത് അത്യാവശ്യമാണ് അവർ കളിച്ചുവളരട്ടെ. വീടിനുപുറത്തെ ചുറ്റുപാടിൽനിന്നും അവർക്ക് ഏറെ പഠിക്കാനുണ്ട് മാത്രമല്ല കളികൾ അവരുടെ മാനസിക ശാരീരിക വളർച്ചയ്ക്ക് ഏറെ ഗുണകരമാണ്. അവർ പുറത്ത് പോകുന്നതിനും തിരിച്ചു വരുന്നതിനുള്ള സമയത്തിന് കൃത്യത ഉറപ്പാക്കേണ്ടതുണ്ട്. അവരോട് എവിടെ പോയിരുന്നെന്നും ആരായിരുന്നു കൂട്ടുകാരെന്നും അന്വേഷിച്ചറിയുക. വെള്ളക്കെട്ടുപോലുള്ള അപകടകരമായ സ്ഥലങ്ങൾ, കഠിനമായ ചൂട് എന്നിവയും മറ്റു അപകടസാധ്യതകളും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികൾ ഈ അവധിക്കാലം സുരക്ഷിതമായി ആസ്വദിക്കട്ടെ. കളികൾ മാത്രമല്ല എഴുത്തും വായനയും യാത്രകളുമായി വിജ്ഞാനവും ആവശ്യമാണ്. അതിനോടൊപ്പം രക്ഷിതാക്കളുടെ കരുതലും ഏറെ പ്രധാനമാണ്.

#സിറ്റി പോലീസ്#citypolice

See translation

May be a doodle of 5 people and text that says "4 അവധിക്കാലം ആസ്വദിക്കാം കരുതലോടെ R C THRISSURCITYPOLICE"

All reactions:

306306

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments