Saturday, July 27, 2024
spot_img
HomeEntertainmentബ്ലെസിയെ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തി 'ആടുജീവിതം' വിജയം ആഘോഷിച്ച് പൃഥ്വിരാജ്
spot_img

ബ്ലെസിയെ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തി ‘ആടുജീവിതം’ വിജയം ആഘോഷിച്ച് പൃഥ്വിരാജ്

പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗാണ് ആടുജീവിതത്തിന് ലഭിച്ചിരിക്കുന്നത്.

പതിനാറ് കൊല്ലത്തെ പരിശ്രമത്തിന് ശേഷം സംവിധായകന്‍ ബ്ലെസിയുടെ ആടുജീവിതം സിനിമ കഴിഞ്ഞ ദിവസമാണ് തീയറ്ററില്‍ എത്തിയത്. ബോക്സ് ഓഫീസില്‍ ചലനം സൃഷ്‍ടിക്കുന്ന ചിത്രമായി ആടുജീവിതം മാറി എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരള ബോക്സ് ഓഫീസില്‍ മാത്രം ചിത്രം റിലീസ് ദിനത്തില്‍ ആകെ നേടുക ആറ് കോടിയില്‍ അധികം കളക്ഷന്‍ നേടിയിരിക്കുകയാണ്. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗാണ് ആടുജീവിതത്തിന് ലഭിച്ചിരിക്കുന്നത്.

ഇതിന്‍റെ ഭാഗമായി ചിത്രത്തിന്‍റെ വിജയം കഴിഞ്ഞ ദിവസം പൃഥ്വിയും ബ്ലെസിയും ചിത്രത്തിന്‍റെ മറ്റ് അണിയറക്കാരും ചേര്‍ന്ന് ആഘോഷിച്ചു. കൊച്ചിയിലെ ബ്ലെസിയുടെ ഓഫീസില്‍ ആയിരുന്നു ആഘോഷം. പൃഥ്വിരാജ് ബ്ലെസിയുട ഓഫീസില്‍ എത്തി അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും. അദ്ദേഹത്തെ സന്തോഷത്താല്‍ പൊക്കുന്നതിന്‍റെയും വീഡിയോ ഇതിനകം വൈറലായി. ഇരുവരും തമ്മിലുള്ള ഈ ബോണ്ട് തന്നെയാണ് ചിത്രത്തിന്‍റെ വിജയവും എന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്‍റുകള്‍ പറയുന്നത്. ആടുജീവിതം അണിയറക്കാരും ബ്ലെസിയും പൃഥ്വിരാജും ചിത്രത്തിന്‍റെ വിജയം ആഘോഷിച്ച് കേക്ക് മുറിക്കുന്ന വീഡിയോയും ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. ഹക്കിം എന്ന വേഷം ചെയ്ത ഗോകുല്‍, ഇബ്രാഹിം കാദിരി എന്ന വേഷം ചെയ്ത ജിമ്മി ജീന്‍ ലൂയിസ് എന്നിവര്‍ ഈ വിജയാഘോഷത്തില്‍ ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments