Saturday, July 27, 2024
spot_img
HomeCity Newsതടയണ കെട്ടിയതിലെ അപാകം : ഉപ്പുവെള്ളത്തിന് ശമനമില്ലാതെ മാളച്ചാൽ
spot_img

തടയണ കെട്ടിയതിലെ അപാകം : ഉപ്പുവെള്ളത്തിന് ശമനമില്ലാതെ മാളച്ചാൽ

മാള: തടയണ കെട്ടിയെങ്കിലും മാളച്ചാലിലേക്ക് ഉപ്പുവെള്ളം കയറുന്നു. വേനൽക്കാലത്ത് കായലിൽനിന്ന് ഉപ്പുവെള്ളം കയറാതിരിക്കാൻ മാള കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപം താത്കാലിക തടയണ കെട്ടിയിരുന്നു. ഇതിലെ അപാകമാണ് ഉപ്പുവെള്ളം കയറുന്നതിന് കാരണം. കായലിലെ വേലിയേറ്റ സമയങ്ങളിൽ തടയണയിലെ വിവിധ ഭാഗങ്ങളിലൂടെ ഉപ്പുവെള്ളം മാളച്ചാലിലേക്ക് ഒഴുകിയെത്തുകയാണ്.

വർഷക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ പൊട്ടിക്കുന്ന തടയണ പലകയും മണ്ണും ഉപയോഗിച്ചാണ് വേനൽക്കാലത്ത് കെട്ടുന്നത്. മാളച്ചാലിലേക്ക് ഉപ്പുവെള്ളം കയറിയാൽ പ്രദേശത്തെ കുടിവെള്ളത്തെയും ബാധിക്കും. ചാലിൽനിന്ന് മാളക്കടവിലേക്ക് ചേരുന്ന ഭാഗത്ത് സ്ഥിരം തടയണ നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായിട്ടും പരിഗണിച്ചിട്ടില്ല. ഇപ്പോഴത്തെ തടയണയുടെ കോൺക്രീറ്റ് ഭാഗങ്ങൾ മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്കിനെ തടയുന്നുണ്ട്. ഇത്തരത്തിൽ തടസ്സമുണ്ടാകുന്നത് വെള്ളക്കെട്ടിനിടയാക്കുന്നുണ്ടെന്നും അതുകൊണ്ട് കോൺക്രീറ്റ് അവശിഷ്ടങ്ങൾ പൊളിച്ച് കടവുമായി ചേരുന്ന ഭാഗത്ത് സ്ഥിരം തടയണ വേണമെന്നും ആവശ്യപ്പെട്ട് ഷാന്റി ജോസഫ് തട്ടകത്ത് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഫണ്ടില്ലെന്ന കാരണത്താൽ പദ്ധതി ഇപ്പോഴും പഞ്ചായത്തിന്റെ പരിഗണനയിലില്ല.
മാളച്ചാൽ നവീകരണ പദ്ധതി വന്നാൽ പരിഗണിക്കാമെന്നാണ് പഞ്ചായത്ത് വിശദീകരിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments