Saturday, July 27, 2024
spot_img
HomeBlogതീവണ്ടിയിൽനിന്നുവീണ് യാത്രക്കാരിക്ക് പരിക്ക്
spot_img

തീവണ്ടിയിൽനിന്നുവീണ് യാത്രക്കാരിക്ക് പരിക്ക്

പുതുക്കാട് : പത്തനംതിട്ട സീതത്തോട്സ്വദേശിയായ യുവതിക്ക് തീവണ്ടിയിൽനിന്നുവീണ് പരിക്കേറ്റു. ആങ്ങമുഴി കോട്ടമണ്ണിൽ വീട്ടിൽ റിയ റോയി(21)ക്കാണ് പരിക്ക്. വ്യാഴാഴ്ച രാത്രി ഒൻപതോടെ പുതുക്കാട് കുറുമാലി അടിപ്പാതയ്ക്ക് സമീപത്തായിരുന്നു അപകടം.

ഓടുന്ന തീവണ്ടിയിൽനിന്ന് വീഴുന്നതുകണ്ട യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. മുഖത്ത് പരിക്കേറ്റ് ട്രാക്കിൽ വീണുകിടന്ന യുവതിയെ യാത്രക്കാർ ട്രെയിനിൽ കയറ്റി പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.
താലൂക്ക് ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments