Saturday, July 27, 2024
spot_img
HomeCity Newsതൃപ്രയാറിൽ ഡിവൈഡറിൽ ഇടിച്ച് കണ്ടെയ്‌നർ മറിഞ്ഞു
spot_img

തൃപ്രയാറിൽ ഡിവൈഡറിൽ ഇടിച്ച് കണ്ടെയ്‌നർ മറിഞ്ഞു

തൃപ്രയാർ : വല്ലാർപ്പാടത്തുനിന്ന് അരി കയറ്റി കോഴിക്കോട്ടേക്ക് പോയിരുന്ന കണ്ടെയ്നർ ലോറി തൃപ്രയാർ ജങ്ഷനിലെ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു. വ്യാഴാഴ്‌ച പുലർച്ച മൂന്നോടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പറയുന്നു.

കൈയിനും തലയ്ക്കും നിസ്സാര പരിക്കേറ്റ ഡ്രൈവർ ചാവക്കാട് തങ്ങൾപ്പടി അമ്പലത്തുവീട്ടിൽ രെജീബി(37)നെ ലൈഫ് സപ്പോർട്ട് പ്രവർത്തകർ വലപ്പാട് സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. കണ്ടെയ്നറിൽ ഉണ്ടായിരുന്ന അരി മറ്റൊരു ലോറിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments