Saturday, October 5, 2024
HomeAnnouncementsഅ​ഴീ​ക്കോ​ട​ന്‍ ദി​നാ​ച​ര​ണം; ന​ഗ​ര​ത്തി​ല്‍ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്
spot_img

അ​ഴീ​ക്കോ​ട​ന്‍ ദി​നാ​ച​ര​ണം; ന​ഗ​ര​ത്തി​ല്‍ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്

തൃശൂർ: അഴീക്കോടൻ രാഘവൻ ദിനാചരണ ഭാഗമായി വളന്റിയർ മാർച്ചും ബഹുജനറാലിയും നടക്കുന്നതിനാൽ തിങ്കളാഴ്‌ച ഉച്ചക്ക് രണ്ട് മുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ വാഹന പാർക്കിങ് അനുവദിക്കില്ല.

പാലക്കാട്, പീച്ചി തുടങ്ങിയ കിഴക്കൻ മേഖലയിൽനിന്ന് സർവിസ് നടത്തുന്ന ബസുകൾ പുളിക്കൻ മാർക്കറ്റ് സെൻ്ററിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് മിഷൻ ആശുപത്രി മുൻവശം, ഫാത്തിമ നഗർ ഐ.ടി.സി ജങ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരി കെ മിഷൻ ക്വാർട്ടേഴ്സ‌്, കാട്ടൂക്കാരൻ ജങ്ഷൻ, ശവക്കോട്ട, ഫാത്തിമ നഗർ ജങ്ഷൻ വഴി സർവിസ് നടത്തണം.

മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്തുനിന്ന് സർവിസ് നടത്തുന്ന ബസുകൾ ഫാത്തിമ നഗർ, ഐ.ടി.സി ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ റോഡ് വഴി ശ ക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്‌സ്, ഫാത്തിമ നഗർ ജങ്ഷൻ വഴി പോകണം.

മണ്ണുത്തി ഭാഗത്തുനിന്ന് വരുന്ന ബസുകൾ കിഴ ക്കേകോട്ടയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷ പ്പ് പാലസ്, ചെമ്പൂക്കാവ്, രാമനിലയം, അശ്വനി ജ ങ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരി കെ സ്റ്റേഡിയം ജങ്ഷൻ വഴി സർവീസ് നടത്ത ണം.

മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്തുനിന്ന് സർവിസ് നടത്തുന്ന ബസുകൾ ബിഷപ്പ് പാലസ് എത്തി വ ലത്തോട്ട് തിരിഞ്ഞ് ചെമ്പൂക്കാവ് ജങ്ഷൻ, രാമനി ലയം, അശ്വനി ജങ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി തിരികെ പോകണം.

ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ തിരുവില്വാമല എന്നീ ഭാഗത്തുനിന്ന് സർവിസ് ന ടത്തുന്ന ബസുകൾ പെരിങ്ങാവ് എത്തി കോലോ ത്തുംപാടം റോഡ് വഴി അശ്വനി ജങ്ഷനിലൂടെ വ ടക്കേസ്റ്റാന്റിൽ പ്രവേശിച്ച് തിരികെ സർവിസ് നടത്തണം.

മെഡിക്കൽ കോളജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്തുനിന്ന് വരുന്ന ബസുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജങ്ഷനിലൂടെ വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ പോകണം.

ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം കുണ്ടുക്കാട് ഭാഗത്തുനിന്ന് സർവിസ് നടത്തുന്ന ബസുകൾ ബാല ഭവൻ വഴി ടൗൺ ഹാൾ ജങ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി അശ്വനി ജങ്ഷനിലൂടെ വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി തിരികെ സർവിസ് നടത്തണം.

കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട്, തുടങ്ങീ പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും പൂങ്കുന്നത്ത് സർവിസ് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട്’ലുലു ജങ്ഷൻ വഴി തിരികെ പോകണം.

വാടാനപ്പള്ളി, അന്തിക്കാട്, കാഞ്ഞാണി, തുടങ്ങി പടിഞ്ഞാറേകോട്ട വഴി വരുന്ന എല്ലാ ബസുകളും വെസ്റ്റ് ഫോർട്ടിൽനിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻമൂല, നേതാജി ഗ്രൗണ്ട് പരിസരം മുതൽ വെസ്റ്റ് ഫോർട്ട് വരെയുള്ള ഭാഗത്ത് സർവിസ് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേ കോട്ട വഴി പോകണം.

കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട, തൃപ്രയാർ ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസുകളും ബാല്യ ജങ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെനിന്ന് തിരികെ കണ്ണംകുളങ്ങര, ചിയ്യാരം കൂർക്കഞ്ചേരി വഴി സർവിസ് നടത്തണം.

കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട, തൃപ്രയാർ ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വന്ന് മണുത്തി ഭാഗ ത്തേക്ക് പോകേണ്ട ചെറുവാഹനങ്ങൾ കൂർക്കഞ്ചേരിയിൽ നിന്നും വലത്തോട്ട് തിരഞ്ഞ് ചിയ്യാരം വഴിയാണ് പോകേണ്ടത്. ഒല്ലൂർ, ആമ്പല്ലൂർ, വരന്ത രപ്പിള്ളി തുടങ്ങിയ ഭാഗത്തുനിന്ന് വരുന്ന ബസുകൾ മുണ്ടൂപാലം ജങ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരൻ ജങ്ഷൻ വഴി പോകണം.

മണ്ണുത്തി, പാലക്കാട്, എറണാക്കുളം ഭാഗത്തേ ക്ക് പോകുന്ന ബസും, ട്രയലറും ഒഴികെയുള്ള വാഹനങ്ങൾ പെൻഷൻ മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുക്കര വഴി പോകണം.

കുന്നംകുളം ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേ ക്ക് പോകുന്ന ബസ്, ട്രെയിലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂർ പാലം വഴി പവർ ഹൗസ് വന്ന് പൊങ്ങണംക്കാട്, ചിറക്കേക്കോട് മുടിക്കോട് വഴി പോകേണ്ടതാണ്.

കുന്നംകുളം ഭാഗത്തുനിന്ന് എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രെയിലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂർ പാലം വഴി പവർ ഹൗസ് വന്ന് പൊങ്ങണംക്കാട്, മുക്കാട്ടുക്കര വഴി പോകണം.

കണിമംഗലം ഭാഗത്തുനിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ചെറിയ വാഹനങ്ങളും നെടുപുഴ പൊലീസ് സ്റ്റേഷൻ വഴി തിരിഞ്ഞ് വടൂക്കര, തോപ്പിൻമൂല വഴി സഞ്ചരിക്കണം.

ചിയ്യാരം ഭാഗത്തുനിന്ന് പടിഞ്ഞാറേ കോട്ടഭാഗത്തേക്ക് പോകുന്ന എല്ലാ ചെറിയ വാഹനങ്ങളും കൂർക്കഞ്ചേരി സെൻ്ററിൽനിന്ന് നെടുപുഴ പൊലീസ് സ്റ്റേഷൻ വഴി തിരിഞ്ഞ് വടൂക്കര, തോപ്പിൻമൂല വഴി പോകണം.

ജൂബിലി ജങ്ഷൻ വഴി വരുന്ന കൂർക്കഞ്ചേരി പോകുന്ന എല്ലാ ചെറിയ വാഹനങ്ങളും മിഷൻ ക്വർട്ടേഴ്സ് വഴി ബിഷപ്പ് ആലപ്പാട് റോഡുവഴി തിരിഞ്ഞ് സെമിത്തേരി റോഡ് വഴി ചിയ്യാരം ജങ്ഷനി ലെത്തി കൂർക്കഞ്ചേരിക്ക് പോകണം.

കെ.എസ്.ആർ.ടി.സി സർവിസ്

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേക്ക് സർവിസ് നടത്തുന്ന എല്ലാ ബസുകളും കണ്ണംകുളങ്ങര ചിയ്യാരം വ ഴി പോകണം. പടിഞ്ഞാറൻ മേഖലയിൽനിന്ന് വരുന്ന എല്ലാ ബസുകളും പൂങ്കുന്നം ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യൻ റോഡിലൂടെ പൂത്തോൾ വഴി സ്റ്റാൻഡിൽ പ്രവേശിക്കണം.

അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്ന ഓർഡിന റി ബസുകൾ ശക്തൻ തമ്പുരാൻ സ്റ്റൻഡിൽ താൽക്കാലികമായി ആരംഭിക്കുന്ന ബസ് സ്റ്റാന്റിൽ സർവിസ് അവസാനിപ്പിച്ച് തിരികെ അവിടെ നിന്നുതന്നെ സർവിസ് നടത്തണം.

ഷൊർണ്ണൂർ, വഴിക്കടവ്, മെഡിക്കൽ കോളജ് ഭാഗത്തേക്ക് സർവിസ് നടത്തുന്ന ബസുകൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ ഐ.ടി.സി ജങ്ഷൻ, ഈസ്റ്റ് ഫോർട്ട്, അശ്വനി ജങ്ഷൻ, കോലോത്തും പാടം വഴി സർവിസ് നടത്തണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments