ഒത്തിരി ഒത്തിരി ഓർമ്മകളും കുഞ്ഞു കുഞ്ഞു പിണക്കങ്ങളും സൗഹൃദവും പങ്കുവെച്ച് കലാലയത്തിൻെറ തിരുമുറ്റത്തേക്ക് സ്നേഹത്തിന്റെ മധുരം പകർന്നു കൊണ്ട് തൃശൂർ കോ ഓപ്പറേറ്റീവ് കോളേജിലെ BSc Mathematics 2002-2005 ബാച്ചിലെ വിദ്യാർത്ഥികല്‍ സെപ്റ്റംബർ 22, ഞായറാഴ്ച വീണ്ടും ഒത്തുകുടി. “ ചങ്ങാതിക്കൂട്ടം“ എന്ന പേരിൽ 19 വർഷങ്ങള്‍ക്കു ശേഷം വീണ്ടും ഒത്തു കൂടിയ ഈ “ചങ്ങാതിക്കൂട്ടുക്കാർ” അവരുടെ കാലഘട്ടത്തിലെ പ്രിൻസിപ്പാള്‍ ശ്രീ. ധർമ്മജൻ, അധ്യാപകരായ ശ്രീ. സുരേഷ് കുമാർ, ശ്രീ.വാസുദേവൻ, ശ്രീമതി. പങ്കജം, ശ്രീമതി. കോമളം, ശ്രീമതി. ഷീല, ശ്രീമതി ഉഷ എന്നിവർക്ക് സ്നേഹോപഹാര സമർപ്പണവും നടത്തി. പഴയ കാല സ്മരണകള്‍ പങ്ക് വച്ച് വീണ്ടും ഒരുമിച്ച് കൂടാമെന്നുള്ള തിരുമാനത്തിലാണ് ചടങ്ങിനെത്തിയവർ പിരിഞ്ഞത്