Thursday, November 21, 2024
HomeAnnouncementsസ്‌കോളര്‍ഷിപ്പ്
spot_img

സ്‌കോളര്‍ഷിപ്പ്

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ എട്ടാം ക്ലാസ് മുതല്‍ മുകളിലേക്ക് വിവിധ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഓരോ കോഴ്‌സിനും അതിന്റെ അടിസ്ഥാന യോഗ്യത പരീക്ഷയ്ക്ക് 70 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷ മുഖേന പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. മറ്റു കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമുണ്ടായിരിക്കണം. നിര്‍ദിഷ്ട മാതൃകയുള്ള അപേക്ഷയോടൊപ്പം യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്/ സര്‍ട്ടിഫിക്കറ്റ്, ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍/ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നിലവില്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നും ലഭിക്കുന്ന കോഴ്‌സ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും കേരള കള്ള് വ്യവസായി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31. ഫോണ്‍: 0487 2364900.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments