കേരള സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ നടക്കുന്ന ഐ.സി.എം.ആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട് ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് എന്നിവയുള്ള ബിരുദം/ ബിരുദാനന്തര ബിരുദം, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. പ്രായപരിധി 35 വയസ്സ്. വയനാട്ടിലാണ് നിയമനം. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ സെപ്റ്റംബര്‍ 30ന് വൈകിട്ട് അഞ്ചിനകം careers@shsrc.kerala.gov.in ഇ-മെയിലില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.shsrc.kerala.gov.in ല്‍ ലഭിക്കും.