എറണാകുളം:കൊട്ടക എന്റർടൈൻമെന്റ് ബാനറിൽ രചൻ കൃഷ്ണ അവതരിപ്പിക്കുന്ന “പഴുത്” എന്ന സിനിമയുടെ പൂജാകർമ്മങ്ങൾ കൊല്ലം പുതിയകാവ് ദേവീക്ഷേത്രത്തിൽ വച്ച് നടന്നു.അക്ബർ മുഹമ്മദ് സംവിധാനം ചെയ്യുന്ന പഴുത് ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവി ആയിരിക്കുമെന്ന് സംവിധായകൻ പറഞ്ഞു.
പുതുമുഖങ്ങളെഅണിനിരത്തിക്കൊണ്ട് ചെയ്യുന്ന ചിത്രം കുറേ ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ രൂപപ്പെടുന്ന ചിത്രമാണെന്നും ജൂലൈ മാസം 26 ആം തീയതി ചിത്രീകരണം തിരുവനന്തപുരം, കൊല്ലം,തൃശ്ശൂർ ഭാഗങ്ങളിൽ വെച്ച് നടക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.