തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ക്രമാതീതമായ തിരക്കു കണക്കിലെടുത്ത് ജൂലൈ ഒന്നു മുതൽ വിഐപി, സ്പെഷൽ ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു ഉദയാസ്‌തമയ പൂജയുള്ള തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി, സ്പെഷൽ ദർശനം അനുവദിക്കില്ല നിയന്ത്രണം എന്നുവരെ തുടരുമെന്നു തീരുമാനിച്ചിട്ടില്ല.
പൊതു അവധി ദിനങ്ങൾ വരുന്നതിനാൽ ജൂലൈ 13 മുതൽ 16 വരെ ക്ഷേത്രനട വൈകിട്ട് ഒരു മണിക്കൂർ നേരത്തേ, 3.30ന് തുറക്കും. ചോറുണു വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷൽ ദർശനത്തിനും നെയ് വിളക്ക് (ഒരാൾക്ക് 1000 രൂപ) വഴിപാടുകാർക്കുള്ള ദർശനത്തിനും നിയന്ത്രണം ബാധകമല്ല വേനലവധി കഴിഞ്ഞാൽ മിഥുനം, കർക്കടക മാസങ്ങളിൽ ക്ഷേത്രത്തിൽ തിരക്കു കുറയാറുണ്ടെങ്കിലും ഇക്കുറി മിഥുനം പിറന്നിട്ടും തിരക്കിനു കുറവില്ല. അതു കണക്കിലെടുത്താണ് നിയന്ത്രണം.