Sunday, September 8, 2024
HomeCity Newsലോക യോഗാദിനം ആചരിച്ചു
spot_img

ലോക യോഗാദിനം ആചരിച്ചു

തൃശ്ശൂർ: തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ യോഗാദിനം കുട്ടികളുടെയും പ്രായമായവരുടെയും സജീവ പങ്കാളിത്തത്തോടെ ആചരിച്ചു. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നതിനെക്കുറിച്ചും കൊച്ചിൻ ദേവസ്വം പ്രസിഡന്റ് ഡോ. എം കെ സുദർശനൻ സംസാരിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ. സാംബശിവൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ തൃശ്ശൂർ ജില്ലാ യോഗ അസോസിയേഷൻ സെക്രട്ടറി എം വി. പ്രശാന്ത് സ്വാഗതം ചെയ്തു. ടി എം രാജേന്ദ്രൻ, അശോകൻ പന്തല്ലൂർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments