ഭൂഗോളത്തിന്റെ സ്പന്ദനം യോഗയിലാണെന്നു മിനിസോമൻ പറയുമ്പോൾ നമുക്ക് അതിശയം തോന്നില്ല. കാരണം യോഗയിലൂടെ മാറിമറിഞ്ഞ ഒരു ജീവിതമാണ് മിനിയുടേത്. പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിനി ആയ മിനിയുടെ ജീവിതം മാറിമറിഞ്ഞത് കല്യാണത്തോടെയായിരുന്നു പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പഠിത്തവും കുറച്ചു സുഹൃത്തുക്കളും വീടും വീട്ടുകാരുമായിരുന്നു അതുവരെ മിനിയുടെ ലോകം.
വെറും രണ്ടആഴ്‌ച കൊണ്ടാണ് എന്റെ കല്യാണം സെറ്റ് ആയതു .സാധാരണ അറേൻജ്‌ഡ് മാര്യേജ് ആയിരുന്നു ഞങ്ങളുടേതും. അതുവരെ പരിചയമുണ്ടായിരുന്ന ലോകം വിട്ടു ഞാൻ അടിമുടി പൂനക്കാരിയായി മാറി. നാട്ടിൻപുറത്തെ ജീവിതം വിട്ട് ഞാൻ പൂനയിലെത്തിയപ്പോൾ ആദ്യത്തെ അമ്പരപ്പ് മാറുവാൻ കുറെ സമയം എടുത്തു .പുതുപ്പെണ്ണു ആയിരുന്നല്ലോ അന്ന് .അതോണ്ട് എല്ലാത്തിൽ നിന്നും ഞാൻ അന്നൊക്കെ അല്പം ഉൾവലിഞ്ഞു നിന്ന്. പക്ഷെ പൂനയിലെ ജീവിതം ഇന്ന് ആലോചിക്കുമ്പോൾ എനിക്ക് സമ്മാനിച്ചത് ശരിക്കും ഒരു അതിശയലോകം ആയിരുന്നു. ആലീസിന്റെ അത്ഭുതലോകം പോലെ ഒന്ന്.
പൂനാ ഫിലിം ഇന്സ്ടിട്യൂട്ടിൽ സിനിമ ഫോട്ടോഗ്രഫിയിലെ പ്രൊഫസർ ആയിരുന്ന ഭർത്താവു കെ ജി സോമൻ എപ്പോഴും തിരക്കുകളിൽ ആവും. എങ്കിലും മലയാളികൾ ആയുള്ള അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ എപ്പോഴും ഉണ്ടാവും ഞങളുടെ വീട്ടിൽ. അദ്ദേഹത്തെപോലെ തന്നെ അവരൊക്കെ എന്നെയും സ്നേഹിച്ചു. അവർക്കൊക്കെ വെച്ച് വിളമ്പി ഊട്ടുമ്പോൾ നാട് വിട്ടു നില്കുന്നതിനെ സങ്കടം മാറിത്തുടങ്ങി ഇരുപത്തിയാറു ഏക്കർ വിസ്‌താരമുള്ള കാമ്പസിൽ ഞങ്ങൾ നീണ്ട ഇരുപത്തിമൂന്നു വർഷങ്ങൾ ഉണ്ടായിരുന്നു.
ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ വിശിഷ്യാ മലയായ്‌ലി വിദ്യാര്ത്ഥികളുടെ സ്ഥിരം താവളം ആയിരുന്നു സോമന്റെയും മിനിയുടെയും വീട്. ചിലപ്പോഴൊക്കെ മലയാളം സിനിമയിലെ മുടിചൂടാമന്നന്മാർ ആയിരുന്നു ഞങളുടെ വീട്ടിലെ അതിഥികൾ. അവർക്കൊപ്പം കളിച്ചും ചിരിച്ചും ഇരുന്നു വർഷങ്ങൾ പോയത് അറിഞ്ഞതേയില്ല. രാജീവ് രവി ,സന്തോഷ് തുണ്ടിയിൽ, സനൽകുമാർ ,മധു നീലകണ്ഠൻ ,സന്തോഷ് ശിവൻ ,വേണു തുടങ്ങിയവരെല്ലാം പൂനയിൽ ഞങളുടെ വീട്ടിലെ സന്ദർശകർ ആയിരുന്നു. ഇവരൊക്കെയും ഭർത്താവിന്റെ ശിഷ്യരുമാണ്.
നാടും വീടും വിട്ടു പുതിയ ഒരു നാട്ടിൽ എത്തിയപ്പോഴേക്കും ജീവിതം വല്ലാതെ മാറിത്തുടങ്ങി ആദ്യമൊക്കെ പുതുപെണ്ണിന്റെ മടിയാവും ഇതൊക്കെ എന്ന് കരുതിയെങ്കിലും മകൻ ജനിച്ചതോടെ വിഷാദം നീലിച്ചു തളർത്തി എന്നെ. മൂന്നു വര്ഷങ്ങള്ക്കു ശേഷം മോൾ കൂടി ഉണ്ടായതോടെ കുട്ടികളും വീടും ഒന്നും എന്നെ സന്തോഷിപ്പിക്കാതായി. അനാവശ്യമായ ചിന്തകൾ ആയിരുന്നു അന്നൊക്കെയും എന്നെ അസ്വസ്‌ഥപ്പെടുത്തിയിരുന്നത്. വീട്ടിലുള്ളവർ പുറത്തു പോയാൽ അപകടം പറ്റുമോ വീടിനുള്ളിൽ ഉറങ്ങുന്ന എന്റെ മക്കൾക്ക് എന്തെങ്കിലും പറ്റുമോ എന്നൊക്കെ ആലോചിച്ചു ദിവസങ്ങളോളളം ഉറങ്ങാതെ ഇരുന്നിട്ടുണ്ട് ഞാൻ. ഡോക്ടറെ കണ്ടെങ്കിലും ഞാൻ അങ്ങ് ശരിയാവുന്നുണ്ടായിരുന്നില്ല.
പിന്നെയും പിന്നെയും കഴിക്കുന്ന മരുന്നുകൾ എന്നെ വീണ്ടും തളർത്തി. അങ്ങനെ ഒരു ദിവസമാണ് ഞങ്ങളുടെ ഡോക്ടർ എന്നോട് പറഞ്ഞത് മോളെ നിനക്ക് ശരീരത്തിന് അല്ല അസുഖം മനസിന് ആണെന്ന് ആ വാക്ക് എന്നെ ചിന്തപിച്ചു ജീവിക്കാൻ ഇത്രയും സൗകര്യങ്ങൾ തന്നിട്ടും ഞാൻ ഇനിയും തളർന്നത് ദൈവം എന്നെ ശികിഷിക്കും എന്ന് തോന്നിയപ്പോൾ ഈ തളർച്ചയെ എങനെ മറികടക്കും എന്നായി ആലോചന ആ ചിന്തയാണ് എന്നെ ഇന്നത്തെ ഞാൻ ആക്കി മാറ്റിയത്.
പതിയെ പതിയെ യോഗ ഞങളുടെ ജീവിതത്തിന്റെ ഭാഗമായി. ഞാനും ഹസ്ബണ്ടും യോഗ പരിശീലിച്ചു .പൂനൈ യൂണിവേഴ്സിറ്റിയിൽ ആണ് ഞങൾ യോഗ പഠിച്ചത്. അധികവും വിദേശികളാണ് ഇവിടെ യോഗ പഠിക്കുന്നത്. ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തി. ജീവിതശൈലികളും മാറിതുടങ്ങി കൃത്യസമയത്തു ആഹാരം കഴിച്ചു തുടങ്ങി നേരത്തെ ഉറങ്ങി വളരെ നേരത്തെ ഉണർന്നു തുടങ്ങി. പതിയെപ്പതിയെ എന്നിലെ നെഗറ്റീവ് ചിന്തകൾ എന്നിൽ നിന്നും പടിയിറങ്ങി ഞാൻ കുറച്ചുകൂടി ചെറുപ്പമായി ശരീരം ഒന്ന് ഒതുങ്ങി ദുർമേദസ്സ് ഒക്കെയും പോയി. എന്റെ മാറ്റം എന്റെ വീടിനെയും വീട്ടിൽ ഉള്ളവരെയും ഉത്സാഹത്തിലാക്കി. അങ്ങനെയാണ് ഈ അറിവ് മറ്റുള്ളവർക് കൂടി പങ്കു വെച്ചാലോ എന്ന ചിന്ത ഉണ്ടായതു ഹസ്ബന്റിന്റെ പൂർണമായ പിന്തുണ എന്നും എനിക്കുന്നതായിരുന്നു.
2017 ൽ പൂനാ വിട്ട ഇവർ കൊച്ചിയിലെ കാക്കനാട് ആണ് ചേക്കേറിയത് അവിടെ ഐ ടി പ്രൊഫെഷനലുകൾക്കായി മാനസിക സമ്മർദ്ദം കുറയ്ക്കാനായി മിനി ഒരു യോഗ സ്കൂൾ തുടങ്ങി. ആയിരം പേരെ പ്രതീക്ഷിച്ച എനിക്ക് പതിന്നാലു അഡ്മിഷൻ ഫോമ ആണ് അന്ന് കിട്ടിയത് പക്ഷെ എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. ക്ലാസ് തുടങ്ങി ഒരു വര്ഷം ആയപ്പോഴേക്കും അന്ന് അച്ചടിച്ച ആയിരം അഡ്മിഷൻ ഫോമും തീർന്നിരുന്നു അങനെ വിജയത്തിലേക്കുള്ള കുതിപ്പിനിടയിൽ ആണ് കൊറോണ ഒരു വില്ലനെപ്പോലെ എത്തിയത്. മറ്റു ഇടങ്ങളെ എന്ന പോലെ ഇത് എന്നെയും ബാധിച്ചു മാസങ്ങളോളം സ്‌ഥാപനം അടച്ചു പൂട്ടി ഇടേണ്ടി വന്നു വീടിനുള്ളിൽ അടച്ചിരിക്കുമ്പോഴും ഞാൻ എന്റെ യോഗ പ്രാക്ടീസ് മുടക്കിയില്ല അങ്ങനെ ഒരു ദിവസമാണ് എന്ത് കൊണ്ട് യോഗ ഓൺലൈനിൽ ശ്രമിച്ചു കൂടാ എന്ന തോന്നലിലേക്കു ഞങൾ എത്തിയത്. അങനെ സ്കൈപ്പിൽ തുടങ്ങിയ യോഗക്ലാസ് ക്രമേണ ഗൂഗിൾ സൂമിലേക്കു മാറി. അപ്പോഴേക്കും രാജ്യത്തിനകത്തും പുറത്തും നിന്നും ഒരുപാട് പേര് ഇതിലേക്ക് ചേക്കേറിയിരുന്നു. ഗൾഫ് ജർമനി ബ്രിട്ടൻ ഫ്രാൻസ് ഒക്കെയും മിനിയുടെ സ്റ്റുഡന്റസ് ഉണ്ടെന്നു അറിയുമ്പോഴാണ് മിനിസോമൻ എന്ന യോഗെടീച്ചറുടെ ക്ലാസും അതിന്റെ പ്രാധാന്യവും നമ്മൾക്ക് മനസിലാവുന്നത്.
യോഗ എന്നാൽ ആദ്യം ശരീരത്തെയും മനസിനെയും റിലീസ് ആക്കുന്ന വിധമാണ് എല്ലാറ്റിത്തെ മാസങ്ങൾ മാത്രമല്ല യോഗ. ശ്വാസംന വ്യായാമങ്ങൾ ആണ് പ്രധാനം.
ജീവിതശൈലി:
രാവിലെ നാലുമണിക്ക് തുടങ്ങും എന്റെ ഒരു ദിവസം. ആദ്യം ഓയിൽ പുള്ളിങ് രണ്ട സ്പൂൺ എന്ന വായിൽ ഒഴികുന്നതാണിത്. അത് വായുടെ എല്ലാ ഭാഗത്തും എത്തിക്കും ഈ ഓയിൽ നമ്മുടെ ശരീരത്തിലെ വിഷാംശം എല്ലാം വലിച്ചെടുക്കുന്നു. ഈ എന്ന അഞ്ചാറുമിനിറ്റിനു ശേഷം പുറത്തേക്കു തുപ്പും. അതിനു ശേഷം ചൂട് വെള്ളത്തിൽ വാ കഴുകി വൃത്തിയാക്കും പല്ലു തേച്ചു കഴിഞ്ഞാൽ നാലു ഗ്ലാസ് വെള്ളം ചൂടാക്കി അതിൽ നാരങ്ങാ നീര് കുരുമുളക് പൊടി മഞ്ഞൾപൊടി എന്നിവയിട്ട് കുടിക്കും പിന്നെ ഒരു ലഡു കഴിക്കും അതിൽ ബദ്ധം സൺഫ്ലവർ സീഡ് തണ്ണിമത്തൻ സീഡ് ഈന്തപ്പഴം തേൻ തുടങ്ങി ഒൻപതു ചേരുവകൾ ഉണ്ടാകും ഇതിലൊരു ദിവസം മുഴുവൻ ഓടാനുള്ള എനർജി ലെവൽ ഉണ്ടാകും ഏത്തപ്പഴം രണ്ടു മുട്ട ഒരു പേരക്ക മഞ്ഞള്പൊടിയിട്ട ഒരു ഗ്ലാസ് പാൽ എന്നിവ ചേരുന്നതാണ് എന്റെ പ്രാതൽ. ഉച്ചക്ക് ചോറും ചപ്പാത്തിയുമില്ല മില്ളേറ്സ് ആണ് കൂടുതലും കഴിക്കുക ഇലക്കറികൾ നിർബന്ധമാണ് ചെറിയ മീനുകളും ഇഷ്ട്ടമാണ് രാത്രിയും മില്ളേറ്സ് ആണ് കഴിക്കുക ഇടയ്ക്കു വേണമെങ്കിൽ മാത്രം ഗ്രീൻ ടി. പത്തരക്ക് ഉറങ്ങാൻ കിടക്കും.
കാക്കനാട് തെങ്ങോട് ഉള്ള ഏഴാം നിലയിലെ ഫ്ലാറ്റിൽ ആണ് മിനിയുടെയും കുടുംബത്തിന്റെയും താമസം. ഉള്ളകങ്ങളെ ഹരിതാഭമാക്കുന്ന കാര്യത്തിൽ മിനിയും കുടുംബവും ശ്രദ്ധാലുക്കളാണ്. ഭർത്താവും രണ്ടുമക്കളും ഇവിടെ യോഗ പ്രാക്ടീസ് ചെയ്യുന്നുണ്ട് എന്ന് അറിയുമ്പോഴാണ് ഇതൊരു സമ്പൂർണയോഗകുടുംബം ആണെന്ന് നമ്മൾ തിരിച്ചറിയുക. മകൻ ഋഷി മുംബൈ ഐ ഐ ടി യിൽ ആണ് പഠിച്ചത്. ഇപ്പോൾ ബാംഗ്ലൂരിൽ കാര് ഡിസൈനർ ആയി ജോലി നോക്കുന്നു. മകൾ മീനാക്ഷി കൽക്കത്തയിലെ ഫിലിം ഇന്സ്ടിട്യൂട്ടിൽ സിനിമാട്ടോഗ്രാഫ്യ് പഠിക്കുന്നു.