സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസില്‍ ആരംഭിച്ച ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ [ഡി.ഡി.എം.പി.] കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
മീഡിയ പ്രൊഡക്ഷന്‍, ഫിലിം – ടെലിവിഷന്‍ പ്രൊഡക്ഷന്‍, ഗ്രാഫിക്/അനിമേഷന്‍, സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ മേഖലകളില്‍ നിരവധി ജോലി സാദ്ധ്യതകളുള്ള കോഴ്സിന് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരള നോള്ജ് ഇക്കോണമി മിഷന്‍ പ്രോജെക്ടില്‍ ഉള്‍പ്പെടുത്തി സ്‌കോളര്‍ഷിപ്പ് ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ കമ്മ്യൂണിക്കേഷന്‍ കോഴ്സസ് ഡിവിഷനുമായി ബന്ധപ്പെടണം. ഫോണ്‍: 8547720167, വെബ്‌സൈറ്റ് https://mediastudies.cdit.org