തൃശൂർ: എട്ടു ദിവസം നീണ്ടുനിന്ന 15-ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് പ്രൗഢസമാപനം. 16-ാമത് ഇ റ്റഫോക് 2026 ജനുവരി അവസാനവാരം മുതൽ ഫെബ്രുവരി ആദ്യവാരം വരെ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. നാടകപ്രേമികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ മേളയുടെ വിജയകരമായ സമാപ്തിക്ക് ആ ക്‌ടർ മുരളി തിയറ്റർ സാക്ഷ്യംവഹിച്ചു.
ഇറ്റ്ഫോക് എക്സസിക്യൂട്ടിവ് കമ്മിറ്റി അംഗം ജോൺ ഫെർണാണ്ടസിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കലക്ടർ അർജുൻ പാണ്ഡ്യൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സംഗീത നാടക അക്കാദമി സെ ക്രട്ടറി കരിവള്ളൂർ മുരളി സ്വാഗതം പറഞ്ഞു.
ലളിതകല അക്കാദമി സെക്രട്ടറി എബി എൻ. ജോസഫ്, നാടകകൃത്ത് രാജ്‌മോഹൻ നീലേശ്വരം, ഫെസ്റ്റിവ
ൽ ഡയറക്ടർ ഡോ. ബി. അനന്തകൃഷ്‌ണൻ, ഫെസ്റ്റിവൽ കോഓഡിനേറ്റർ ജലീൽ ടി. കുന്നത്ത് എന്നിവർ സംസാരിച്ചു.
ഇറാഖ്, ഈജിപ്ത്, ഹംഗറി, ശ്രീലങ്ക, റഷ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള നാടകങ്ങളായിരുന്നു ഇത്തവണ ഏറെ ആകർഷകം. നിറഞ്ഞ സദസ്സിനു മുന്നിലാണ് ഓരോ നാടകവും അരങ്ങേറിയത്.