വനിത ശിശുവികസന വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊടുങ്ങല്ലൂര്‍ ഐ.സി.ഡി.എസിന്റെ പരിധിയില്‍ എറിയാട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ അങ്കണവാടി സെന്ററില്‍ (നമ്പര്‍ 58) ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് വര്‍ക്കര്‍ തസ്തികയിലേക്ക് യോഗ്യത. പത്താംക്ലാസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും 35 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷകള്‍ മാര്‍ച്ച് എഴിന് വൈകീട്ട് അഞ്ചിന് മുമ്പ് പഴയ എറിയാട് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ഐ.സി.ഡി.എസ് കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 0480 2805595.