Thursday, March 20, 2025
HomeBREAKING NEWSആലപ്പുഴയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
spot_img

ആലപ്പുഴയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശിനി പ്രിയ(35 )യേയും മകൾ കൃഷ്ണപ്രിയയേയുമാണ് മരിച്ച നിലയിൽ കണ്ടത്. സ്കൂട്ടറിൽ എത്തിയശേഷം ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. ആലപ്പുഴ തകഴി ലെവൽ ക്രോസിന് സമീപമാണ് സംഭവം. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി.

പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച കൃഷ്ണപ്രിയ. ഭർത്താവുമായി പ്രശ്‌നങ്ങളെ തുടർന്ന് അകന്ന് തമസിക്കുകയായിരുന്നു പ്രിയ. വീയപുരം പഞ്ചായത്തിലെ ജീവനക്കാരിയാണ് പ്രിയ. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments