തൃശ്ശൂർ: ടി എൻ പ്രതാപനെതിരെ പോസ്റ്ററുകൾ. ഡി സി സി ഓഫീസിന് മുന്നിലും തൃശ്ശൂർ പ്രസ് ക്ലബ്ബിന് സമീപവുമാണ് ഇന്ന് രാവിലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകൾ.
ടി എൻ പ്രതാപൻ കോൺഗ്രസിൻ്റെ ശാപമെന്നും ആർഎസ്എസ് സംഘപരിവാർ ഏജൻറ് പ്രതാപനെ കോൺഗ്രസിൽ നിന്നും പുറത്താക്കണമെന്നും പോസ്റ്ററിൽ പറയുന്നത്. പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.തെരഞ്ഞെടുപ്പ് തോൽവിയിലും ഡി സി സി യിലെ കൂട്ടത്തല്ലിലും കെ പി സി സി മൂന്നംഗ സമിതിയുടെ തെളിവെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.