ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പല വാഗ്ദാനങ്ങള്‍ പാലിച്ചതിന്റെയും പാലിക്കാത്തതിന്റെയും കഥകള്‍ നമ്മള്‍ കേട്ടു. അങ്ങനെ രസകരമായ ഒരു കഥ പാലക്കാടുമുണ്ട്. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ ജയിച്ചാല്‍ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച് നല്‍കും. ഇതാണ് തിരുവേഗപ്പുറ വിളത്തൂര്‍ സ്വദേശി റഫീഖ് വച്ച പന്തയം. ശ്രീകണ്ഠന്‍ വിജയിച്ചതോടെ രൂപ 75283 രൂപ റഫീഖിന്റെ കയ്യില്‍ നിന്ന് പോയി.
സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യയുമായാണ് റഫീഖ് ബെറ്റ് വെച്ചത്. വി കെ ശ്രീകണ്ഠന്‍ ജയിച്ചതോടെ ഫലം വന്നതോടെ വികെ ശ്രീകണ്ഠന് ലഭിച്ച 75283 വോട്ട് ഭൂരിപക്ഷത്തിന് സമാനമായി 75283 രൂപ റഫീഖ് ആര്യക്ക് കൈമാറി. ആര്യ ജോലി ചെയുന്ന സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ എടുക്കാന്‍ വന്നപ്പോള്‍ ഉണ്ടായ രാഷ്രീയ ചര്‍ച്ചകള്‍ ആണ് ബെറ്റ് വരെ എത്തിയത്. റഫീഖ് പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകനാണ്. ആര്യയുടെ ഭര്‍ത്താവ് സുജീഷ് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാണ്.