Saturday, July 27, 2024
spot_img
HomeThrissur Newsതൃശ്ശൂരിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ്: പ്രതികൾ പിടിയിൽ
spot_img

തൃശ്ശൂരിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ്: പ്രതികൾ പിടിയിൽ

തൃശൂർ: അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളം സ്ഥാപനങ്ങൾ തുടങ്ങി, ഉയർന്ന ലാഭവിഹിതം വാഗ്ദ‌ാനം ചെയ്‌ കോടികൾ തട്ടിച്ച കേസിലെ 2 പ്രതികളെ അറസ്‌റ്റ് ചെയ്‌തു. പട്ടാമ്പി തൃത്താല ഉറംതൊടിയിൽ ഫൈസൽ ബാബു, ഉറംതൊടിയിൽ അബ്‌ദുൽ നാസർ എന്നിവരെയാണ് ടൗൺ ഈസ്‌റ്റ് പൊലീസ് പിടികൂടിയത്.

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം ആയിരം രൂപ ലാഭവിഹിതം, 10 പവൻ നിക്ഷേപിച്ചാൽ ഒരു പവൻ പ്രതിവർഷം ലാഭവിഹിതം എന്നിങ്ങനെ വാഗ്ദ‌ാനം ചെയ്തു പല ആളുകളിൽ നിന്നായി കോടികളാണ് ഇവർ തട്ടിപ്പു നടത്തിയതെന്നു പൊലീസ് പറഞ്ഞു. കേരളത്തിൽ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ ഇവർക്കെതിരെ നിരവധി കേസുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments