Saturday, July 27, 2024
spot_img
HomeBREAKING NEWSകാറിൽ നിന്ന് എംഡിഎംഎയും പണവും പിടികൂടിയ സംഭവത്തിൽ 3 പേർ അറസ്‌റ്റിൽ
spot_img

കാറിൽ നിന്ന് എംഡിഎംഎയും പണവും പിടികൂടിയ സംഭവത്തിൽ 3 പേർ അറസ്‌റ്റിൽ

തൃശൂർ: പാലിയേക്കര ദേശീയപാതയ്ക്കു സമീപം സംശയാസ്‌പദമായി നിർത്തിയിട്ട കാറിൽ നിന്ന് എംഡിഎംഎയും രണ്ടേകാൽ ലക്ഷം രൂപയും പിടികൂടിയ സംഭവത്തിൽ 3 പേരെ പൊലീസ് അറസ്‌റ്റ് ചെയ്തു. കല്ലൂർ മാവിൻചുവട് മണപ്പെട്ടി നിഖിൽ (27), ആലേങ്ങാട് തേങ്ങാമച്ചി മണികണ്ഠൻ (34), മാവിൻചുവട് കല്ലിങ്ങപുറം അമൽ (28) എന്നിവരാണ് പിടിയിലായത്. ചാലക്കുടി ഡിവൈഎസ്പി ആർ.അശോകന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും റൂറൽ പൊലീസിന്റെ ഡാൻസാഫ് സംഘവും പുതുക്കാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ‌്. വി.സജീഷ്കുമാർ, പ്രദീപ് കുമാർ, എം.ജെ.ലിജോ, ഡാൻസാഫ് വി.ജി.സ്റ്റീഫൻ, സി.ആർ.പ്രദീപ്, പി.പി.ജയകൃഷ്ണ‌ൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, എഎസ്ഐ സിൽജോ, കെ.കെ.വിശ്വനാഥൻ, ഷിജോ തോമസ്, എ.യു.റെജി, സൂരജ് വി.ദേവ്, ലിജു ഇയ്യാനി, എം.ബിനു, എം.വി.മാനുവൽ, സോണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ‌് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments