Saturday, July 27, 2024
spot_img
HomeBlogകൊട്ടിക്കയറി ഇലഞ്ഞിത്തറ മേളം; ആവേശ കൊടുമുടിയില്‍ തൃശൂര്‍
spot_img

കൊട്ടിക്കയറി ഇലഞ്ഞിത്തറ മേളം; ആവേശ കൊടുമുടിയില്‍ തൃശൂര്‍

തൃശൂര്‍ നഗരിയില്‍ (Thrissur Pooram 2024) പൂരാവേശം നിറച്ച് ഇലഞ്ഞിത്തറ മേളം (Ilanjithara Melam) കൊട്ടിക്കയറി. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തിലാണ് പാണ്ടിമേളം കൊട്ടിക്കയറിയത്. വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞി മരത്തിന്റെ ചുവട്ടില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്. ഇലഞ്ഞിത്തറ മേളത്തിന്റെ താളം പിടിക്കാന്‍ പതിനായിരങ്ങളാണ് തൃശൂരിലേക്ക് ഒഴുകിയെത്തിയത്.

തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ഒരു ചെണ്ടമേളമാണ് ഇലഞ്ഞിത്തറമേളം. പൂരത്തിന്റെ രണ്ട് മുഖ്യപങ്കാളികളിലൊരാളായ പാറമേക്കാവ് വിഭാഗമാണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്‌. ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന പാണ്ടിമേളമാണ് ഇലഞ്ഞിത്തറയിൽ അവതരിപ്പിക്കുന്നത്‌. പൂരപ്രേമികളെ ആവേശത്തിലാക്കുന്ന ഒരു ഘടകം ഇലഞ്ഞിത്തറ മേളം തന്നെയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments