Saturday, July 27, 2024
spot_img
HomeBREAKING NEWSയുവ നടൻ സുജിത്ത് രാജേന്ദ്രൻ മരിച്ചു
spot_img

യുവ നടൻ സുജിത്ത് രാജേന്ദ്രൻ മരിച്ചു

അപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. പട്ടണം കൃഷ്ണ നിവാസിൽ വിഷ്ണു എന്നു വിളിക്കുന്ന സുജിത് രാജേന്ദ്രനാണ് മരിച്ചത്. 32 വയസ്സായിരുന്നു. ആലുവ – പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് കഴിഞ്ഞ മാസം 26നാണ് അപകടമുണ്ടായത്.

ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്കാരം. കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം. കിനാവള്ളിയിൽ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിലും സുജിത് അഭിനയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments