Saturday, July 27, 2024
spot_img
HomeBREAKING NEWSപാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും പീച്ചി വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
spot_img

പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും പീച്ചി വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും തൃശൂരിൽ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി 35 വയസ്സുള്ള സിന്ധു , വാൽക്കുളമ്പ് സ്വദേശി 53 വയസ്സുള്ള വിനോദ് എന്നിവരാണ് മരിച്ചത്. തൃശൂർ പീച്ചി പോത്തുചാടിക്ക് സമീപം ഉൾ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ( palakkad youth and 53 year old man found dead )

മാർച്ച് 27മുതലാണ് ഇരുവരേയും കാണാതായതാണ്. സംഭവത്തിൽ വടക്കുംഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിനോദിന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. സിന്ധുവിന്റെ മൃതദേഹം സമീപത്ത് കുറ്റികാട്ടിൽ നിന്നാണ് കണ്ടെത്തിയത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments