Saturday, July 27, 2024
spot_img
HomeBlogപതിനഞ്ച് വർഷത്തിന് ശേഷം കിടിലൻ ഹിറ്റുമായി കെ. ജി മാർക്കോസ്
spot_img

പതിനഞ്ച് വർഷത്തിന് ശേഷം കിടിലൻ ഹിറ്റുമായി കെ. ജി മാർക്കോസ്

ബിബിഷ ബാബു


യൂത്തൻ പിള്ളേർ ഫുൾ സ്‌റ്റെപ്പിട്ട പ്രേമലു കേരളവും കടന്നു പുറത്തേക്കു പറക്കുമ്പോൾ മലയാളിയുടെ അഭിമാനം മാനംമുട്ടെ ഉയർത്തുന്ന ഒരാൾ കൂടിയുണ്ട് . നമ്മുടെ പ്രിയഗായകൻ കെ. ജി മാർക്കോസ്.പതിനായിരത്തോളം ക്രൈസ്‌തവ ഭക്തിഗാനങ്ങളും അയ്യായിരത്തോളം മാപ്പിളപ്പാട്ടും മാർക്കോസിന്റെ ലിസ്റ്റിൽ ഉണ്ട് .കന്നിപ്പൂ മാനം കണ്ണും നട്ടു ഞാൻ നോക്കിയിരുന്നു …..നിറക്കൂട്ടിലെ പൂമാനമേ….കാബൂളിവാലയിലെ പുത്തൻപുതുകാലം
ഇസ്രായേലിന് നാഥൻ ആയ ദൈവം ….എന്ന പാട്ടിലൂടെ മുഴങ്ങിയ ദിവ്യശബ്ദം മന്ത്രിക്കൊച്ചമ്മയിലൂടെ യൂത് തരംഗം ആയി .നീണ്ട പതിനഞ്ച് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് കെ.ജി മോർക്കോസ് സിനിമയിൽ പാടുന്നത്.

‘പ്രേമലു’ എന്ന ചിത്രത്തിലെ പ്രൊമോ സോങ് ആണ് ‘തെലങ്കാന ബൊമ്മലു’ എന്നു പേരുള്ള ഗാനം രചിച്ചിരിക്കുന്നത്. സുഹൈൽ കോയയും സംഗീതം വിഷ്ണു‌ വിജയും കെ.ജി മാർക്കോസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.പ്രേമലുവിലൂടെ മലയാള സിനിമയിലെ പിന്നണി ഗാന രംഗത്തേക്ക് ഒരു റീ എൻട്രി നടത്തിയിരിക്കുകയാണ് കെജി മാർക്കോസ്. മലയാളികൾ എന്നെന്നും ഓർത്തിരിക്കുന്ന ഒരുപാട് പാട്ടുകൾ പാടിയിട്ടുള്ള ആ ഗായകന്റെ ശബ്ദം വീണ്ടും തീയേറ്ററുകളെ കുരിളണിയിപ്പിക്കുകയാണ്.

    ഈയ്യടുത്തിറങ്ങിയ ഓസ്ലറിലെ പൂമാനമേ എന്ന പാട്ടിന്റെ ഒറിജിനൽ പതിപ്പ് പാടിയത് കെജി മാർക്കോസാണ് . ആ പാട്ട് പുതിയ ഭാവത്തിൽ വീണ്ടും ചർച്ചയായി മാറിയിരുന്നു.നല്ലൊരു ബാനറിന്റെ കീഴിൽ, പുതുമയുള്ള കഥ അവതരിപ്പിക്കപ്പെട്ട നിറക്കൂട്ട് എന്ന സിനിമയിൽ അദ്ദേഹം പാടിയ പാട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു ആ സമയത്ത് ആദ്ദേഹം സിനിമയിൽ വന്നിട്ട് നാലഞ്ചു വർഷമേ ആയിരുന്നുള്ളൂ. ആ പാട്ടിലൂടെ മുൻപോട്ടുള്ള വഴി തുറന്നു കിട്ടുകയാണല്ലോ എന്നൊക്കെ വിചാരിച്ചിരുന്ന മാർക്കോനെ  സംഭവിച്ചത് മറ്റൊന്നാണ്.

1984 ഫെബ്രുവരി 17 നുണ്ടായൊരു വാഹനാപകടമാണ് കെജി മാർക്കോസിന്റെ കരിയറിൽ പോലും വലിയൊരു പ്രതിസന്ധിയായി മാറുന്നത്.

ഗാനമേളയ്ക്കായി അബുദാബിയിലേക്കു പോകുന്നത്. അദേഹത്തിന്റെ കൂടെ അന്ന് കോട്ടയത്തു നിന്ന് ലീന ജേക്കബ് എന്ന ഗായികയും അവരുടെ അമ്മയും ഉണ്ടായിരുന്നു. അവിടെ ചെന്ന് ആദ്യ ഗാനമേള വിജയകരമായി പൂർത്തിയാക്കി രണ്ടാമത്തെ പരിപാടിക്കായി ഞങ്ങൾ അൽഎയ്‌നിലേക്കു പോകുംവഴിയാണ് അപകടം ഉണ്ടാകുന്നത്. അന്ന് അഞ്ചരയോടെയാണ് അപകടം നടന്നത്.ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ അടുത്തുള്ള പോസ്റ്റിൽ തട്ടി മറിയുകയായിരുന്നു. അപകടത്തിൽ ഗായിക ലീനയുടെ അമ്മയും പരിപാടിയുടെ സംഘാടകരിലൊരാളായ രാജു നസ്രത്തും മരണപ്പെട്ടു. വണ്ടിയിലുണ്ടായിരുന്ന താനുൾപ്പെടെയുള്ള മൂന്നു പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നാണ് കെജി മാർക്കോസ് പറയുന്നുണ്ട് അപകടത്തെ തുടർന്ന് അദ്ദേഹത്തിന് അബുദാബിയിലെ ആശുപത്രിയിലാണ് മൂന്നു മാസത്തോളം ചികിത്സയിൽക്കഴിഞ്ഞിരുന്നത് അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചിരുന്ന ആ ആശുപത്രിയിലെ ശുശ്രൂഷ ലഭിച്ചില്ലായിരുന്നെങ്കിൽ താൻ മരണത്തിനു കീഴടങ്ങേണ്ടി വരുമായിരുന്നു എന്ന് മാർക്കോസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. അപകടത്തിൽ പൂർണമായും തകർന്ന കാറിൽ നിന്നും അവരുടെ ജീവനുകൾ രക്ഷപെട്ടത് എല്ലാവർക്കും അദ്ഭുതമായി തോന്നിയിരുന്നു അക്കാലത്ത്.

ഗായകൻ കെ.ജെ.യേശുദാസും അദ്ദേഹത്തിന്റെ ട്രൂപ്പ് അംഗങ്ങളുമെല്ലാം മാർക്കോസിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ഗായകന്റെ കുടുംബാംഗങ്ങൾ അപകടസഥലം സന്ദർശിച്ചതിൻ്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സാരമായി പരുക്കേറ്റതോടെ മാർക്കോസിനു കരിയറിൽ വലിയൊരു ഇടവേളയെടുക്കേണ്ടി വന്നു. പിന്നീട് അദ്ദേഹം പതിയെ സംഗീതരംഗത്ത് വീണ്ടും സജീവമായിത്തുടങ്ങി. ഓർമകളെക്കുറിച്ച് കെ.ജി.മാർക്കോസ് പലപ്പോഴായി അഭിമുഖങ്ങളിലുൾപ്പെടെ തുറന്നു പറഞ്ഞിട്ടുണ്ട്. ദൈവാനുഗ്രഹവും ഭാഗ്യവും കൊണ്ടു മാത്രമാണ് അന്ന് അപകടത്തിൽ നിന്നും രക്ഷപെടാനായതെന്ന് അദ്ദേഹം ഇപ്പോഴും വിശ്വസിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments