Saturday, July 27, 2024
spot_img
HomeCity Newsമൂന്നുപീടികയിൽ തെരുവുനായ ആക്രമണം
spot_img

മൂന്നുപീടികയിൽ തെരുവുനായ ആക്രമണം

കയ്പമംഗലം : ജനത്തിരക്കേറിയ മൂന്നുപീടിക സെന്ററിൽ തെരുവുനായ ആളുകളെ ഓടിച്ചിട്ട് ആക്രമിച്ചു. . ആറുപേർക്ക് കടിയേറ്റു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
സെന്ററിന്റെ തെക്കുഭാഗത്തുനിന്ന് വടക്കേ ബസ് സ്റ്റോപ്പ് ഭാഗത്തേക്ക് വന്ന നായ കണ്ണിൽകണ്ടവരെയെല്ലാം പെട്ടെന്ന് ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ രണ്ടുപേരെ പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഡോക്ടറില്ലാത്തതിനാൽ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ താലൂക്കാശുപത്രികളിലേക്ക് അയച്ചു. മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
യാത്രക്കാരെ ആക്രമിക്കുന്നതുകണ്ട് നാട്ടുകാർ വടികളുമായി പിന്തുടർന്നെങ്കിലും നായയെ കണ്ടുകിട്ടിയില്ല. പിന്നീട് പഴിയമ്പലം സെന്റർ ഭാഗത്ത് ദേശീയപാതയിൽ നായ ഇരുചക്രവാഹനയാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ചു. പലരും തലനാരിഴയിടയ്ക്കാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments