Saturday, July 27, 2024
spot_img
HomeThrissur Newsസ്പിരിറ്റ് കലർന്ന 588 ലിറ്റർ കള്ള് പിടികൂടി
spot_img

സ്പിരിറ്റ് കലർന്ന 588 ലിറ്റർ കള്ള് പിടികൂടി

കൊടുങ്ങല്ലൂർഃ കള്ളുഷാപ്പിൽ വിൽപ്പനയ്ക്കായി വെച്ചിരുന്ന 588 ലിറ്റർ സ്പിരിറ്റ് കലർന്ന കള്ള് എക്സൈസ് സംഘം പിടികൂടി. ഷാപ്പ് മാനേജർ അറസ്റ്റിൽ. പനങ്ങാട് ചാണാശ്ശേരി റിജിലിനെയാണ് അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഷാപ്പ് ലൈസൻസിയായ വടക്കും മുറി വില്ലേജിൽ മുരിങ്ങൂർ പുത്തൻതറ സെജുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു.

ഇയാൾ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാനായില്ല. കൊടുങ്ങല്ലൂർ റേഞ്ചിലെ പോഴങ്കാവ് കള്ള്ഷാപ്പിൽ 21 കന്നാസുകളിലാക്കി സൂക്ഷിച്ചിരുന്ന കള്ളാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ഷാംനാഥിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments