Saturday, July 27, 2024
spot_img
HomeAnnouncementsവടക്കുന്നാഥ ക്ഷേത്രത്തിൽ കലശ ദിനം ഇന്ന്
spot_img

വടക്കുന്നാഥ ക്ഷേത്രത്തിൽ കലശ ദിനം ഇന്ന്

തൃശ്ശൂർഃ വടക്കുന്നാഥ ക്ഷേത്രത്തിൽ വ്യാഴാഴ്ച നടക്കുന്ന കലശദിനത്തിന്റെ ഭാഗമായുള്ള മഹാനിവേദ്യത്തിനായി 37 പറ അരി അളന്നു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത്, അസി. കമ്മിഷണർ ബിജുകുമാർ, തിരുവമ്പാടി ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ. ഗിരീഷ് കുമാർ, പൂരം എക്സിബിഷൻ പ്രസിഡൻ്റ് രാമകൃഷ്ണൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, സെക്രട്ടറി ഹരിഹരൻ, കൺവീനർ കൃഷ്ണകുമാർ, എക്സിബിഷൻ ജോയിൻ്റ് സെക്രട്ടറി എം. രമേശ് തുടങ്ങിയവർ പങ്കെടുത്തു.


വ്യാഴാഴ്ച രാവിലെ തന്ത്രി പുലിയന്നൂർ ശങ്കര 3 നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വി•ശേഷാൽ കലശ അഭിഷേകം, ശ്രീഭൂതബലി, മഹാ നിവേദ്യം എന്നിവയും 11.30 മുതൽ 5000 പേർക്ക് – അന്നദാനവും ഉണ്ടായിരിക്കും…… വൈകിട്ട് ദീപക്കാഴ്ച. ശ്രീമൂലസ്ഥാനത്ത് ചെറുശ്ശേരി കുട്ടൻമാരാരുടെ നേതൃത്വത്തിൽ 125- ഓളം
കലാകാരൻമാർ പങ്കെടുക്കുന്ന പാണ്ടിമേളം എന്നിവയുമുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments