Saturday, May 3, 2025
HomeBlogഏപ്രില്‍ 1 വിഡ്ഢി ദിനമായത് ഇങ്ങനെ
spot_img

ഏപ്രില്‍ 1 വിഡ്ഢി ദിനമായത് ഇങ്ങനെ

 എല്ലാ വര്‍ഷവും ഏപ്രില്‍ 1 ലോകമെങ്ങും വിഡ്ഢി ദിനമായി ആചരിക്കുകയാണ്. കൂട്ടുകാരെയും ബന്ധുക്കളെയുമെല്ലാം എന്തെങ്കിലും പറഞ്ഞ് പറ്റിക്കുകയെന്നത് എല്ലാവരുടെയും ഹോബിയാണ്. ശിക്ഷ ഭയക്കാതെ ആരെയും പറ്റിക്കാന്‍ ലൈസന്‍സുള്ള ഒരു ദിനമാണ് ഏപ്രില്‍ 1 എന്ന് വേണമെങ്കില്‍ പറയാം. വിഡ്ഢി ദിനത്തിന്റെ തുടക്കത്തെ കുറിച്ച് വ്യക്തമായ ഒരു ചിത്രമോ തെളിവോ ചരിത്രത്തില്‍ ഇല്ല. ജൂലിയന്‍ കലണ്ടറുമായി ബന്ധപ്പെട്ട കഥകളാണ് ഏപ്രില്‍ ഫൂളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. 

പാശ്ചാത്യ രാജ്യങ്ങളിലും പുരാതന ഇന്ത്യയിലും ഉള്‍പ്പെടെ ഏപ്രില്‍ 1 പുതുവര്‍ഷമായി ആഘോഷിച്ചിരുന്നു. ബിസി 45ല്‍ ഫ്രാന്‍സ് ഭരിച്ചിരുന്ന ജൂലിയസ് സീസര്‍ കൊണ്ടു വന്ന ജൂലിയന്‍ കലണ്ടര്‍ 1582ല്‍ ഫ്രാന്‍സില്‍ വെച്ച് മാറ്റം വരുത്തിയെന്നാണ് ചരിത്രം പറയുന്നത്. അതുവരെ ഏപ്രില്‍ 1 ആയിരുന്നു പുതുവര്‍ഷമായി ആഘോഷിച്ചിരുന്നത്. 1582ല്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന പോപ് ഗ്രിഗറി പതിമൂന്നാമന്‍ പഴയ കലണ്ടര്‍ പരിഷ്‌കരിച്ചു. 

പരിഷ്‌കരിച്ച കലണ്ടറിന് ഗ്രിഗോറിയന്‍ കലണ്ടര്‍ എന്നും പേരും നല്‍കി. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ജനുവരി ഒന്നിലേക്ക് മാറ്റിയിരുന്നു. കലണ്ടറിനൊപ്പം പുതുവര്‍ഷവും മാറ്റിയ കാര്യം വാര്‍ത്താവിനിമയ ഉപാധികളുടെ അഭാവം കാരണം ജനങ്ങള്‍ എല്ലാവരും അറിഞ്ഞിരുന്നില്ല. ഇതോടെ കുറേയാളുകള്‍ ജനുവരി 1നും മറ്റ് ചിലര്‍ ഏപ്രില്‍ 1നുമാണ് പുതുവര്‍ഷം ആഘോഷിച്ചിരുന്നത്. 

പുതിയ കലണ്ടര്‍ നിലവില്‍ വന്നിട്ടും ഇക്കാര്യം അറിയാതെ ഏപ്രില്‍ 1ന് പുതുവര്‍ഷം ആഘോഷിച്ചവരെയും മാറ്റങ്ങള്‍ അംഗീകരിക്കാത്തവരെയും ‘വിഡ്ഢികള്‍’ എന്ന് വിളിക്കാന്‍ തുടങ്ങി. ഇതാണ് പില്‍ക്കാലത്ത് ഏപ്രില്‍ ഫൂള്‍ അഥവാ വിഡ്ഢികളുടെ ദിനമായി ആചരിക്കപ്പെട്ടതെന്നുമാണ് പറയപ്പെടുന്നത്. ഗ്രീക്ക് ദേവതയായ സെറസിന്റെ മകളായ പ്രോസപിനായെ പ്ലൂട്ടോ ദേവന്‍ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കഥയും ഏപ്രില്‍ ഫൂളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. 

മകളുടെ കരച്ചില്‍ കേട്ടെത്തിയ സെറസ് മാറ്റൊലി കേട്ടഭാഗത്തേയ്ക്ക് ഓടിയതാണ് വിഡ്ഢി ദിനവുമായി ബന്ധപ്പെടുത്തി പറയുന്ന കഥ. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയില്‍ വിഡ്ഢി ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. വിഡ്ഢിദിനത്തില്‍ വിഡ്ഢികളാക്കപ്പെടുന്നവരെ ഏപ്രില്‍ ഫിഷ് എന്നാണ് ഫ്രഞ്ചുകാര്‍ വിളിക്കുന്നത്. സ്‌കോട്ട്ലാന്റുകാര്‍ ഇത്തരക്കാരെ ഏപ്രില്‍ ഗോക്ക് എന്നാണ് വിളിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments