ബൈക്കിൽ 53 ദിവസം കൊണ്ട് 20 സംസ്‌ഥാനങ്ങളിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്ത ഒരു പെൺകുട്ടിയുണ്ട് തൃശൂരിൽ. 25 വയസുകാരി പവന ആ യാത്ര വിവിധ സംസ്‌ഥാനങ്ങളിലൂടെ മാത്രമല്ലായിരുന്നു. പല തരം ഭാഷകൾ കേട്ട്, പല തരം സംസ്‌കാരങ്ങളിലൂടെ, പല കാഴ്ച്‌ചകൾ കണ്ട് പവന തിരിച്ചെത്തുമ്പോൾ അനുഭവങ്ങളുടെ വലിയൊരു ഭണ്ഡാരക്കെട്ടു തന്നെയുണ്ട് പവനയുടെ ആ കഥയിലേക്ക്
എത്രമേൽ സരസമാം ലക്ഷ്യങ്ങൾ അത്രമേൽ കഠിനമോ മാർഗ്ഗങ്ങൾ മണ്ണിലാണ് സ്വർഗ്ഗം ഈ നിമിഷമാണ് നിൻ പറുദ്ദീസാ ആ നിമിഷത്തിനും ആഗ്രഹത്തിനുമായി ഒറ്റയ്ക്ക് യാത്ര തിരിച്ച പെൺകുട്ടിയാണ് പവന 20 സംസ്‌ഥാനങ്ങളിലൂടെ 8500 കിലോമീറ്റർ സഞ്ചരിച്ച് തിരിച്ചുവന്ന പവനയ്ക്ക് പവനായി മാറിയിരിക്കുന്നത് പലതരത്തിലുള്ള അനുഭവങ്ങളും ഓർമകളുമാണ്.
ഈ യാത്രയ്ക്കുള്ള ആഗ്രഹം മനസ്സിൽ മൊട്ടിട്ടത് ഇന്നും ഇന്നലെയുമൊന്നുമല്ല അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇന്ത്യ മൊത്തം ചുറ്റി കാണണമെന്ന ആഗ്രഹം പവനയുടെ മനസിൽ കയറിക്കൂടിയത് പ്രായം 25 ആയപ്പോൾ ആഗ്രഹങ്ങൾക്കായി ബൈക്കിന്റെ ഗിയർ മാറി സാഹസികത നിറഞ്ഞ 20 സംസ്‌ഥാനങ്ങളിലൂടെ യാത്ര ചെയ്ത പവനയ്ക്ക് പ്രകൃതിക്ഷോഭം കാരണം ചില സംസ്‌ഥാനങ്ങളിൽ പോകാൻ സാധിച്ചില്ല കരാട്ടെ ഇൻസ്ട്രക്‌ടർ കൂടിയായ ഈ 25 കാരി പെൺകുട്ടികൾക്കാകെ പ്രചോദനമാണ്.


