ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡ് പുതുക്കിപ്പണിയുന്നതിനായി 45 ദിവസത്തിനകം പൊളിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ നാല് മാസം കഴിഞ്ഞാണ് സ്‌റ്റാൻഡ് പൊളിക്കുന്ന ജോലികൾ ആരംഭിച്ചത്. ടെൻഡർ നടപടി പൂർത്തിയായി ദിവസത്തിനകം പണികൾ ആരംഭിക്കണം. അതുകൊണ്ടാണ് ഇപ്പോൾ താൽക്കാലിക സ്‌റ്റാൻഡിന് സ്‌ഥലം ലഭിക്കും മുൻപ് പൊളിക്കൽ ജോലികൾ ആരംഭിച്ചത് എന്നാൽ താൽക്കാലിക സ്‌റ്റാൻഡിനായുള്ള നടപടികൾ ഇതുവരെ ഒന്നും ആയിട്ടില്ല ശക്‌തൻ സ്‌റ്റാൻഡ് ആണ് അതിന് അനുയോജ്യമെന്ന് തൃശൂർ കെഎസ്‌ആർടിസി ഡിറ്റിഒ പറഞ്ഞു.
സ്‌ഥലപരിമിതി മൂലം ശക്‌തൻ ബസ്‌റ്റാൻഡ് നൽകാൻ കഴിയുകയില്ലെന്നും.
അനുയോജ്യമായ വേറെ സ്‌ഥലങ്ങൾ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നും ഇതുവരെ ഒരു മറുപടിയും അതിൽ ലഭിച്ചിട്ടില്ലെന്നും മേയർ എം കെ വർഗീസ് താൽക്കാലിക സ്‌റ്റാൻഡ്
ലഭ്യമായില്ലെങ്കിൽ ഇപ്പോൾ നടക്കുന്ന പണികൾ നിർത്തിവയ്ക്കേണ്ട അവസ്‌ഥ വരും.


